നായന്മാർമൂല എൻ.എ. മോഡൽ സ്കൂളിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവൽ ശ്രദ്ധേയമായി snews

നായന്മാർമൂല: (www.snewskasaragod.com)
എൻ.എ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ എൻ.എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ യത്തീഷ് ബല്ലാൽ മേളയെക്കുറിച്ച് പരിചയപ്പെടുത്തി. റെഡിമെയ്ഡ് ഉൽപന്നങ്ങൾ സമൃദ്ധമായ ഈ കാലഘട്ടത്തിൽ വിദ്യാർഥികൾക്കായി ഭക്ഷണ പാചക രീതി പരിചയപ്പെടുത്തുക എന്നതായിരുന്നു മേളയുടെ ഉദ്ദേശ്യമെന്ന് പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. സ്കൂൾ ഡയറക്ടർ വി ആർ ശ്രീനിവാസൻ വിദ്യാർഥികളെ അനുമോദിച്ചു. വൈസ് പ്രിൻസിപ്പൽ ജലീൽ ഹുദവി, സ്കൂൾ പിടിഎ പ്രസിഡണ്ട് എം. എ. എച്ച്. മഹമൂദ്, മദർ പിടിഎ പ്രസിഡന്റ് മെഹ്ഷാബി, വിവിധ എച്ച്.ഒ.ഡി മാർ തുടങ്ങിയവർ മേളയ്ക്ക് ആശംസകൾ അറിയിച്ചു.

Post a Comment

Previous Post Next Post
close