നീതിയുടെ കരണങ്ങൾ സി.എം ഉസ്താദിന് തുറന്നു അന്തിമ റിപ്പോർട്ടും സി.ബി.ഐ കോടതി തള്ളി ഖാസി വധക്കേസ്; വീണ്ടും അന്വേഷിക്കാൻ സി.ജി.എം കോടതി ഉത്തരവ് snews

ചെമ്പരിക്ക;
മംഗലാപുരം ഖാസിയും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി.എം ഉസ്താദ് വധക്കേസിലെ അന്തിമ റിപ്പോർട്ട് സി.ബി.ഐ കോടതി തള്ളി. 2010 മാർച്ച് 27 ന് ആരംഭിച്ച സി.ബി.ഐ റിപ്പോർട്ടിന്റെ രണ്ടാം ഘട്ട ഏജൻസിയുടെ മൂന്നാം ഘട്ട റിപ്പോർട്ടും സി.ബി.ഐ കോടതി തള്ളി. സി.ജെ.എം കോടതി നിർദ്ദേശിച്ച പ്രകാരം അന്വേഷണം നടക്കാത്തതുകൊണ്ടും മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പാലിക്കാത്തത് കൊണ്ടും മൂന്നാം ഘട്ട സി.ബി.ഐ റിപ്പോർട്ട് കോടതിക്ക് അംഗീകരിക്കാൻ പറ്റാത്തതു കൊണ്ടുമാണ് മൂന്നാം ഘട്ട റിപ്പോർട്ട് സി.ബി.ഐ കോടതി തള്ളിയത്. ഇൗ അന്വേഷണ റിപോര്‍ട്ട് തള്ളണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ നേരത്തെ തന്നെ കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇതു പ്രകാരമുള്ള അന്വേഷണം സി ബി ഐ നടത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി 2017 ലെ അന്വേഷണ റിപ്പോർട്ട് തള്ളുകയും പുനരന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുള്ളത്. ഖാസിയുടേത് അപകടമരണമല്ലെന്ന് നേരത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു. മറ്റുള്ള കാര്യങ്ങളെ കുറിച്ചാണ് കോടതി അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ആദ്യ ഘട്ടം മുതലുള്ള കാര്യം അന്വേഷിച്ച് കൊണ്ട് വീണ്ടും റിപ്പോർട്ട് ഉണ്ടാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. സി.ബി.ഐ ക്ക് വേണ്ടി സി.ബി.ഐ പബ്ലിക്ക് പ്രോസികൂട്ടറാണ് ഹാജരായത്.

2017 ജനുവരി 25നാണ് ഖാസിയുടെ കൊലപാതകം സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷമെ അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഒക്ടോബർ 26 ന് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സി.ബി.ഐ റിപ്പോർട്ടിൽ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുള്ള പരാമർശങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. 2017 ൽ സമർപ്പിച്ച റിപ്പോർട്ട് തന്നെയായിരുന്നു സമർപ്പിച്ചത്. പുതിയ വെളിപ്പെടുത്തലുകളും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് കേസിൽ വിധി പറയുന്നത് നീട്ടിവെച്ചത്.

2016 ഫെബ്രുവരി 15ന്‌ ആണ്‌ ചെമ്പരിക്ക മംഗലാപുരം ഖാസിയും സമസ്‌ത സംസ്ഥാന ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ സി എം അബ്‌ദുള്ള മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കീഴൂര്‍, കടുക്കക്കല്ല്‌ കടലിലാണ്‌ മൃതദേഹം കാണപ്പെട്ടത്‌.

Post a Comment

Previous Post Next Post
close