റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാലില്‍ 15 മിനിറ്റ് സംവാദത്തിന് പ്രധാനമന്ത്രി തയാറുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രി എന്ത് കൊണ്ട് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നില്ല?.
പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ കളവ് പറയുകയാണ്. എയര്‍ ഫോഴ്സിലെയോ പ്രതിരോധ മന്ത്രാലയത്തിലെയോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റഫാല്‍ കരാരില്‍ ഇടപെട്ടിരുന്നോയെന്ന് പ്രധാനമന്ത്രിയോടും പ്രതിരോധമന്ത്രിയോടും വീണ്ടും ചോദിക്കുകയാണ്. ചോദ്യങ്ങള്‍ക്ക് അതെ, അല്ല ഇവയിലേതെങ്കിലും ഉത്തരം നല്കിയാല് മതിയെന്നും രാഹുല്‍ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റിഡിന് (എച്ച്.എ.എല്‍) 26,570 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കിയെന്നും 73,000 കോടി രൂപയുടെ കരാറിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് ലോക്സഭയില്‍ പഞ്ഞു.
എച്ച്.എ.എല്ലിന് ഒരു ലക്ഷം കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കിയെന്ന് നിര്‍മലാ സീതാരാമന് നേരത്തെ ലോക്സഭയില്‍ പറഞ്ഞതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കള്ളമാണെന്നും അവരുടെ വാദം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജിവെക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായിട്ടാണ് നിര്‍മലാ സീതാരാമന് സഭയില്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നിര്‍മലാസീതാരാമനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി. ഇത് പരിഗണനയിലുണ്ടെന്ന് സ്പീക്കര്‍ സുമിത്ര മഹാജന് മറുപടി നല്കി.
ഇതിനിടെ എച്ച്എഎലില്‍ ശമ്പളം നല്കാന് 1000 കോടി കടമെടുക്കുന്നുവെന്ന പത്രവാര്‍ത്ത റീട്വീറ്റ് ചെയ്ത് രാഹുല്‍ രംഗത്തെത്തിയിട്ടുണ്ട്. എച്ച്എഎലില്‍ ശബളത്തിന് പണമില്ലാത്തതില്‍ ആശ്ചര്യമില്ല. അനില്‍ അംബാനിക്ക് റഫാലുണ്ട്. ആ കരാര്‍ നടപ്പാക്കാന്‍ പ്രതിഭകളെ അദ്ദേഹത്തിന് ഇപ്പോള്‍ ആവശ്യമുണ്ടാകും. ശബളം ലഭിക്കാതിരിക്കുമ്പോള്‍ എച്ച്എഎലിലെ മികച്ച എഞ്ചിനിയര്‍മാരും ശാസ്ത്രജ്ഞരും അനില്‍ അംബാനിയുടെ സംരംഭത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
Post a Comment