സീതാംഗോളി:
കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ് എസ് എഫ് ഊജംപദവ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ അനുസ്മരണ സംഗമത്തില്‍ എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന് സഖാഫി പ്രഭാഷണം നടത്തും. ജനുവരി 18ന് വെള്ളിയാഴ്ച വൈകിട്ട് 6ന് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നഗരിയില്‍ നടക്കുന്ന പരിപാടിയില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, വൈ.എം അബ്ദുറഹ്മാന് അഹ്സനി, റഫീഖ് സഅദി ദേലംപാടി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മുനീര്‍ സഅദി നെല്ലിക്കുന്ന്, അബ്ബാസ് സഖാഫി കാവുംപുര, അബ്ദുല്ലത്തീഫ് സഖാഫി മൊഗ്രാല്‍, അബ്ദുസ്സലാം സഖാഫി പാടലടുക്ക, ഇബ്രാഹിം സഅദി മുഗു സംബന്ധിക്കും. സമാപന കൂട്ടു പ്രാര്‍ത്ഥനക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും.
Post a Comment