എരിയപ്പാടി താജുൽ ഹുദാ സാഹിത്യ സഭാ റിലീഫ് കമ്മിറ്റിയുടെ 21-ാം വാർഷികം മാർച്ച് 2,3 തീയതികളിൽ


ആലംപാടി:
മത-സാമൂഹിക-സാംസ്കാരിക റിലീഫ് പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന എരിയപ്പാടി താജുൽ ഹുദാ സാഹിത്യസഭ റിലീഫ് കമ്മിറ്റിയുടെ 21-ാം വാർഷികം ഈ വരുന്ന 2019 മാർച്ച് 2,3 തീയതികളിൽ നടത്താൻ അമീർ കാസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ബദർ ജമാഅത്ത് സെക്രട്ടറി കുടക് മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.ഖാസി അബ്ദുല്ല, ഹാരിസ് C.A, കെ എ കാദർ ഹാജി, ഇ.അബ്ദുല്ല, സി എ അബ്ദുല്ല, ഹമീദ് കമ്മങ്കായം, ഖലീൽ മളിയിൽ പ്രസംഗിച്ചു.
കമ്മങ്കായം അബ്ദുല്ല സ്വാഗതവും മാഹിൻ നന്ദിയും പറഞ്ഞു.

പ്രസ്തുത പരിപാടിയിൽ മതപണ്ഡിതരും പ്രഭാഷകരും സാദാത്തീങ്ങളും പങ്കെടുക്കും.

Post a Comment

Previous Post Next Post