മഞ്ചേശ്വരം ബായാറിൽ മദ്രസാധ്യാപകനെ അക്രമിച്ച കേസില്‍ 5 സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഉപ്പള :
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസാധ്യാപകനെ അക്രമിച്ച കേസില്‍ അഞ്ചു സംഘ് പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചനിയ, ലോകേഷ്, ഭുവനേഷ്, പ്രകാശ് എന്ന പച്ചു, ജയപ്രകാശ് എന്നിവരെയാണ് സി ഐ മാരായ സിബി തോമസ്, പ്രേംസദന്‍, മഞ്ചേശ്വരം എസ് ഐ ഷാജി, എ എസ് ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.


ബായാര്‍ മുളിഗദ്ദെയിലെ കരിമിനെയാണ് ബൈക്കില്‍ വരുന്നതിനിടെ ബായാറില്‍ വെച്ച് ഒരു സംഘം അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കരിം മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ പോലീസ് 48 മണിക്കൂറിനുള്ളില്‍ പിടികൂടുകയായിരുന്നു.

കേസില്‍ 40ഓളം പ്രതികളുള്ളതായാണ് സൂചന. സംഘത്തിനെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post