കാസര്‍കോട്:
കരിമണൽഖനനത്തിൽ നിന്ന് നാടിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമവാസികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആലപ്പാട് സംരക്ഷണ സമിതി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രതിക്ഷേത കൂട്ടായ്മ സംഘടിപ്പിച്ചു .
പ്രളയകാലത്ത് കേരളത്തെ സംരക്ഷിച്ച മത്സ്യ തൊഴിലാളികൾക്കായി കേരളം ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് പ്രതിഷേധത്തിനു നേതൃത്വം നൽകിയ ആലപ്പാട് സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അജ്മൽ ബേവിഞ്ച ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുളള ഇത്തരം പ്രവർത്തികൾക്ക് തടയിടാൻ ഭരണകൂടം തയ്യാറാകാത്ത പക്ഷം സംസ്ഥാന വ്യാപക സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആലപ്പാട് സംരക്ഷണ സമിതിയുടെ തീരുമാനം കൂടുതൽ വിവരങ്ങൾ നേതാക്കൾ ഞായറാഴ്ച ആലപ്പാട്ടെ സമരപ്പന്തൽ സന്ദർശിച്ച ശേഷം വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിഷേധ യോഗത്തിൽ അജ്മൽ ബേവിഞ്ച അധ്യക്ഷത വഹിച്ചു
യോഗം റോബിൻ മൈലാടൂർ ഉൽഘാടനം ചെയ്തു മുഖ്യാഥിതി ബാലകൃഷ്ണൻ ചെർക്കള (പ്രിൻസിപ്പൽ ത്രിവേണി കോളേജ് ),സമ്പത്ത്, ശ്യാം, ഗൗതം,ശില്പരാജ്, പ്രണവ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment