ബച്ചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ; സമര പന്തലിൽ മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധം

ഉപ്പള:

അടച്ച് പൂട്ടൽ ഭീഷണി നേരിടുന്ന ഉപ്പള റെയിൽവേ സ്റ്റേഷൻ തരം താഴ്ത്തുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച്‌ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ പതിനൊന്നാം ദിവസം സമര പന്തലിൽ 101 മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധിച്ചു.

കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ: ഖാദർ മാങ്ങാട് സമരം ഉത്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സാദിക്ക് ചെറുഗോളി മുഖ്യാഥിതിയായിരുന്നു.
എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.സമര സമിതി ചെയർമാൻ കെ. എഫ്. ഇഖ്ബാൽ ഉപ്പള, കെ. ബി. മുഹമ്മദ്‌ കുഞ്ഞി, മെഹമൂദ് കൈകമ്പ, രാഘവ ചേരാൽ, ഹമീദ് കോസ്മോസ്, ഗോൾഡൻ റഹ്മാൻ, അലി മാസ്റ്റർ, മൂസ നിസാമി, മഹമൂദ് നാട്ടക്കൽ, യൂസഫ് ഫൈൻ ഗോൾഡ്, സൈനു അട്ക്ക, എൻ.എച്ച്.ബാത്തി അഷ്‌റഫ്‌ അലി, അബ്സൽ എന്നിവർ പ്രസംഗിച്ചു. ഹിദായത്ത് നഗർ എൻ.എച്ച് ക്ലബ്‌, മംഗൽപാടി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ 97-98, 98-99 ബാച്ചും പ്രകടനമായി സമര പന്തലിലെത്തി ഐക്യദാർഢ്യം അറിയിച്ചു.

Post a Comment

Previous Post Next Post