പ്രവാസികള്‍ക്ക് ആശ്വാസം; ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു

ക്രിസ്മസ്, പുതുവര്‍ഷ അവധിക്കു ശേഷം യാത്രാ തിരക്കു കുറഞ്ഞതോടെ ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ കുറവ്. യാത്രക്കാരെ ലക്ഷ്യമിട്ടു എയര്‍ലൈനുകള്‍ കൂടുതല്‍ ഓഫറുകളും പ്രഖ്യാപിപ്പിക്കുന്നുണ്ട്. ഈ മാസാവസാനം തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് യാത്ര ചെയ്യാന്‍ ഇന്‍ഡിഗോ എയര്‍ലൈനില്‍ 6400 രൂപ മുടക്കിയാല്‍ മതി.

മാസാവസാനം കോഴിക്കോട്-ദോഹ നിരക്ക് 7200 രൂപയിലേക്കും, കൊച്ചി–- ദോഹ നിരക്ക് 7100 രൂപയിലേക്കും കുറഞ്ഞു. ദോഹയില്‍ നിന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രയില്‍ 40 കിലോ ബാഗേജ് ഓഫര്‍ ജെറ്റ് എയര്‍വെയ്‌സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ജെറ്റ് അവസാനിപ്പിച്ചെങ്കിലും ന്യൂഡല്‍ഹി, മുംബൈ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇതു പ്രയോജനം ചെയ്യും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും നിരക്ക് താരതമ്യേന കുറഞ്ഞു നില്‍ക്കും. അതേസമയം നാട്ടില്‍ വേനലവധി ആരംഭിക്കുന്നതോടെ നിരക്ക് വീണ്ടും ഉയരും.

Post a Comment

Previous Post Next Post