പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ നാലാം ദിവസവും കൂട്ടി

തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. ഇന്ന് പെട്രോളിന് 50 പൈസയും ഡീസലിന് 62 പൈസയുമാണ് വര്‍ധിച്ചത്. നാല് ദിവസത്തിനിടെ പെട്രോളിന് 1.28 രൂപയും ഡീസലിന് 1.53 രൂപയുമാണ് കൂടിയത്. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 71.69 രൂപയും ഡീസല്‍ ലിറ്ററിന് 67.21 രൂപയുമാണ് വില.


തിരുവനന്തപുരത്ത് പെട്രോളിന് 72.96 രൂപയും ഡീസല്‍ ലിറ്ററിന് 68.51 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കൂടിയതിനെ തുടര്‍ന്നാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. ക്രൂഡ് വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

Previous Post Next Post