വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; മല്യയുടെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും



മുംബൈ: ബാങ്കുകളിൽ നിന്ന്​ വായ്​പയെടുത്ത്​ ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ്​ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ്​ ​ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്​.

മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എൻഫോഴ്​സ്​മെന്റ് ഡയറക്ടറേറ്റാണ്​ കോടതിയെ സമീപിച്ചത്​. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലുള്ള മല്യയു​ടെ സ്വത്തുക്കൾ അന്വേഷണ ഏജൻസികൾക്ക്​ കണ്ടുകെട്ടാം.

2016 മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ടത്. എസ്​.ബി.​ഐ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന്​ 9000 കോടി രൂപ വായ്​പയെടുത്താണ്​ മല്യ രാജ്യം വിട്ടത്​. യുകെ കോടതി മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ വിധിച്ചതിന് പിന്നാലെ വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ് അത് സ്വീകരിക്കണം എന്ന അഭ്യര്‍ഥന ട്വിറ്റിലൂടെ മല്യ നടത്തിയിരുന്നു.

Post a Comment

Previous Post Next Post