ഹൈവേയിലൂടെ എതിര്‍ദിശയില്‍ വാഹനമോടിച്ചത് തടയാന്‍ ശ്രമിച്ച യുവാവിനെ ലോറിയുടെ ബംബറില്‍ വച്ച് ഡ്രൈവറുടെ മരണപാച്ചില്‍; രോഷം: വീഡിയോ കാണാം

നാഷണല്‍ ഹൈവേയില്‍ എതിര്‍ദിശയില്‍ വേഗത്തില്‍ പോയിക്കൊണ്ടിരിക്കുന്ന ലോറിയെ യുവാവ് തടയാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വണ്ടി നിര്‍ത്തിയതോടെ ലോറിയുടെ ബംബറില്‍ കയറി നിന്ന യുവാവിനെയും കൊണ്ട് ഡ്രൈവര്‍ മുന്നോട്ട് പാഞ്ഞു. പിന്നീട് ഏറെ നേരത്തെ ശ്രമത്തിന് ശേഷം യുവാവ് ലോറിയുടെ പിറകില്‍ അപകടമില്ലാതെ എത്തുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധിപേരാണ് ഡ്രൈവറുടെ മരണപ്പാച്ചിലിനെതിരെ രംഗത്തുവന്നത്.

Post a Comment

Previous Post Next Post