ഐ എൻ.എൽ ലോക് സഭ മണ്ഡലം കൺവെൻഷൻ പ്രൗഡഗംഭീരമായി


കാസർകോട് :-
മുന്നണി പ്രവേശനത്തിന് ശേഷം ആദ്യമായി നടന്നലോക്സഭ മൺഡലം കൺവെൻഷൻ പ്രൗഡഗംഭീരമായി, തെരഞ്ഞെടുപ്പിൽ കൂടുതൽ  ഉത്തരവാദിത്തതോടെ ജനങ്ങളിലേക്കിറങ്ങി ഇടതു മുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു, ബൂത്ത്, പഞ്ചായത്ത്, അസംബ്ലി മണ്ഡലം കൺവെൻഷൻ കഴിഞ്ഞതിന് ശേഷമാണ് ലോക് സഭ മൺഡലം കൺവെൻഷൻ നടത്തിയത് മുന്നണി പ്രവേശനത്തിന്റെ ആഹ്ലാദം കൺവെൻഷനിൽ പ്രകടനമായി, അഖിലേന്ത്യാ സംസ്ഥാന നേതാക്കൾ സംബന്ധിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറിഅഹമദ് ദേവർ കോവിൽ കൺവെൻഷൻഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞികളനാട് അദ്ധ്യക്ഷത ,വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യ പ്രഭാഷ ണം നടത്തി, ഉപദേശ സമിതി ചെയർമാൻ കെ എസ് ഫക്രുദ്ധീൻ ഹാജി, സംസ്ഥാന ട്രഷറർ ഹംസ ഹാജി, സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, പി.എ മുഹമ്മദ് കുഞ്ഞി ഹാജി,സെക്രട്ടറിയേറ്റ് മെംബർമാരായ അജിദ് കുമാർ ആസാദ്, സുബൈർപടുപ്പ്, മുഹമ്മദ് മുബാറക് ഹാജി, മുഹമ്മദ് റിയാദ് ഇടുക്കി, ശംസുദ്ധീൻ പുതിയങ്ങാടി  അബ്ദുൽ റഹ്മാൻ മാസ്റ്റർ, മുസ്ഥഫ തോരവളപ്പ്, റിയാസ് അമനടുക്കം, അമീർ കോടി,റഹിം ബെണ്ടിച്ചാൽ, മുനീർ കണ്ടാളം,, അഡ്വ ഷേക് ഹനീഫ്, ഷാഫി സൂഹരി, നാഷണൽ വിമൻസ് ലീഗ് നേതാക്കളായ ജമീല ടീച്ചർ, അസീനടീച്ചർ, ഹനീഫ ഹാജി, കെ.കെ അബ്ദുൽ ഖാദർ, ഹാരിസ് ബെഡി, മുസ്ഥഫ കുമ്പള, തുടങ്ങിയവർ പ്രസംഗിച്ചു, ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, സ്വാഗതവും സെക്രട്ടറിസി.എം.എ ജലീൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post