പിഞ്ചുകുഞ്ഞുമായി മംഗളൂരു നിന്നും പുറപ്പെട്ട ബദിയടുക്കയിലെ ആംബുലന്‍സ് അപകടത്തില്‍പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു: രണ്ടുപേര്‍ക്ക് ഗുരുതരം

കൊല്ലം (www.snewskasaragod.com):
അടിയന്തിര ഹൃദയ ശസ്ത്രക്രിയക്കായി മൂന്നുദിവസം പ്രായമായ കുഞ്ഞുമായി മംഗളൂരു നിന്നും തിരുവനന്തപുരത്തേക്ക് പോയ ആംബുലന്‍സ് അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാള്‍ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റ രണ്ടുപേരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെ കരുനാഗപ്പള്ളി ഓച്ചിറ എന്ന് സ്ഥലത്ത് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന മൂന്നുദിവസം മാത്രം പ്രായമുള്ള കുട്ടിയുമായി തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടത്. എട്ടു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്തുകയും ചെയ്തു. കുട്ടിയെ സുരക്ഷിതമായി എത്തിച്ച് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ആബുലന്‍സ് ഡ്രൈവര്‍മാരായ അബ്ദുള്ള, ഹാരിസ്, നേഴ്‌സ് അശ്വന്ത് എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post