മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഒരുവേദിയില്‍ കിട്ടിയതോടെ ട്രോളന്മാർ വെറുതെ വിട്ടില്ല


പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്മാര്‍. പേപ്പറില്‍ നോക്കി പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പ്രധാനമന്ത്രി പ്രോംപ്റ്ററില്‍ നോക്കി പ്രസംഗിച്ചതാണ് ഏറ്റവുമധികം ട്രോളായത്.

ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിഷേധസൂചകമായി ചിലര്‍ ശരണം വിളിച്ചതും, മുഖ്യമന്ത്രി അവരെ താക്കീത് ചെയ്തതും ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്തായാലും കൊല്ലം ബൈപ്പാസ് ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഒരുവേദിയില്‍ കിട്ടിയത് ട്രോളന്മാര്‍ ആഘോഷമാക്കി.

Post a Comment

Previous Post Next Post