തെരുവു വിളക്കുകൾ പുന:സ്ഥാപിക്കാത്തത് ലഹരി മാഫിയകൾക്ക് ഊർജ്ജം പകരും എസ് .വൈ .എസ്

ചെർക്കള:
ചെങ്കള പഞ്ചായത്തിൽ അത്യാവശ്യമുള്ള സ്ഥലങ്ങളിൽ പോലും തെരുവു വിളക്കുകൾ സ്ഥാപിക്കുകയോ, നശിച്ചു പോയവ പുന:സ്ഥാപിക്കുകയോ ചെയ്യാത്ത കാലത്തോളം അത് കഞ്ചാവ് പോലേയുള്ള ലഹരി മാഫിയകൾക്ക് ഊർജ്ജം പകരും. എത്രയും പെട്ടന്ന് അവ പുന:സ്ഥാപിക്കാനുള്ള കാര്യങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവണമെന്ന് എസ് .വൈ .എസ് ചെങ്കള സർക്കിൾ യൂത്ത് കൗൺസിൽ ആവശപ്പെട്ടു
      SYS ചെങ്കള സർക്കിളിന് നവസാരതികൾ.
   ചെർക്കള: സമസ്ത കേരള സുന്നി യുവജന സംഘം ചെങ്കള സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു. സ്വാന്തന പ്രവർത്തന രംഗങ്ങളിലും, മത ഭൗതീക വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ അഹ് ലു സ്സുന്നത്തി വൽ ജമാത്തിന്റ ആശയ ആദർശത്തിലൂന്നിയ പുതു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ഉദേശത്തോടെ  
SYS നടത്തി വരുന്ന പ്രവർത്തനങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയതാണെന്നും യോഗം വിലയിരുത്തി. സയ്യിദ് UPS തങ്ങൾ, BMK സഅദി, അഹ്മദ് സഅദി ചെങ്കള, ഇഖ്ബാൽ ബേവിഞ്ച, നാഷണൽ അബ്ദുല്ല പ്രസംഗിച്ചു. സെക്രറി ഖാദർ പാണലം റിപോർട്ട് അവതരിപ്പിച്ചു .
തുടർന്ന് റിട്ടേണിംഗ് ഓഫീസർ അബ്ദുറസാഖ് സഖാഫി കോട്ടക്കുന്നിന്റെ നേതൃത്യത്തിൽ സർക്കിൾ നവ സാരഥികളെ തിരഞ്ഞെടുത്തു.
   പ്രസിഡന്റ്: എ കെ അമാനി പാണലം . ജനറൽ സെക്രടറി: നാസർ മളിയിൽ. ഫിനാൻസ് സെക്ര: സിദ്ധീഖ് കുഞ്ഞിക്കാനം. വൈസ് പ്രസി: അബൂബക്കർ മൗലവി റഹ്മാനിയ്യ നഗർ, സുഹൈൽ സഖാഫി എർമാളം. സെക്രടറി: സിദ്ധീഖ് മുസ് ലിയാർ ആലംപാടി, റഈസ് കൊവ്വൽ എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post