വെറും മൂന്ന് മാസം കൊണ്ട് യുവാവ് സിക്സ് പാക്ക്; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച യുവാവിന്റെ കുറിപ്പ് വൈറല്‍


മൂന്നുമാസം കൊണ്ട് അത്ഭുതകരമായ രീതിയില്‍ തടി കുറച്ച് ബോഡിബില്‍ഡറെ അനുസ്മരിപ്പിക്കുന്ന വിധമുളള ശരീരം സ്വന്തമാക്കിയ യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കൈ നീട്ടി സ്വീകരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. ജിഎന്‍പിസി ഗ്രൂപ്പിലാണ് അലി അന്‍സാം മുഖ്താര്‍ എന്ന യുവാവ് തന്റെ പ്രയത്‌നത്തിന്റെ പോസ്റ്റ് ഇട്ടത്. ആത്മാര്‍ഥമായി ഇറങ്ങി തിരിച്ചാല്‍ മൂന്ന് മാസം ധാരാളമാണെന്ന് അലി അന്‍സാം മുഖ്താര്‍ പോസ്റ്റില്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇവിടെ ഒരു അടിപൊളി ബോഡി ഷോ നടക്കുന്നത് കണ്ടപ്പോഴാണ് ആദ്യമായി ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ ഞാന്‍ തീരുമാനിച്ചത്. മൂന്നു മാസം കൊണ്ടാണ് ഞാന്‍ ഇങ്ങനെ മാറ്റിയെടുത്തത്. പലര്‍ക്കും വിശ്വാസം വരാത്ത കാര്യമാണ് പക്ഷേ സത്യമാണ്. ഇതേ ആഗ്രഹള്ളോര്‍ക് ഒരു സ്പാര്‍കാവട്ടെന്ന് വിചാരിച്ചു You Tube ഇല്‍ തെളിവടക്കം ഞാന്‍ കൊടുത്തിട്ടുമുണ്ട്. ആത്മാര്‍ഥമായി ഇറങ്ങി തിരിച്ചാല്‍ മൂന്ന് മാസം ധാരാളമാണ്. 2 നിര്‍ബന്ധ ടിപ്‌സുകള്‍ പറയാം.

ലക്ഷ്യത്തെക്കുറിച്ചുള്ള ശരിയായ ധാരണ(Vision)


ആ ലക്ഷ്യം എന്ന ബാധയെ ശരീരത്തിലേക്ക് ആവാഹിക്കുക (Get obsessed)


ഏവര്‍ക്കും അറിയാമെങ്കിലും, എന്റെ വിജയലക്ഷ്യത്തിലേക്ക് എന്നെ എളുപ്പമെത്തിച്ച മൂന്നു ടിപ്‌സുകളും കൂടെ രേഖപ്പെടുത്തുന്നു.

പഞ്ചസാര, അഥവാ refined sugar എന്ന വിഷം ഉപേക്ഷിക്കുക


എണ്ണ അഥവാ oil ഉപയോഗം പാടേ ഒഴിവാക്കുക


അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കുക


80 ശതമാനത്തോളം നമ്മുടെ ശരീരഘടനയെ ബാധിക്കുന്നത് നമ്മുടെ ഭക്ഷണരീതി മാത്രമാണ്.

പത്തു ശതമാനം മാത്രമേ കസര്‍ത്തിനുള്ളൂ, ബാക്കി പത്തു ശതമാനമോ വിശ്രമവും.

ഏറ്റവും വലിയ ഈ സത്യം മനസ്സിലാക്കിയാ പിന്നെ, കാര്യങ്ങള്‍ പൊടിപൂരം.

‘കസര്‍ത്തു അത്ര നിര്‍ബന്ധമല്ല’ എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്,

നിര്‍ബന്ധമാണ്, തനതു താത്പര്യങ്ങള്‍ക്കാനുസരിച്ച യോഗയോ ജിമ്മോ ആശ്രയിക്കാവുന്നതാണ്,

11 കൊല്ലത്തെ experience ഇല്‍ മൂന്നു തവണ ഞാന്‍ 25 കിലോ കുറച്ചിട്ടുണ്ട്, അവയില്‍ ഒരു തവണ യോഗ മാത്രം വെച്ചു കുറച്ചതാണ്.

നല്ല ഒരു macho ബോഡി ആഗ്രഹിക്കുന്നവര്‍ gym നിര്‍ബന്ധമാക്കിയേക്കണേ

ആരേലും നിങ്ങടെ ബോഡി നോക്കി ചാളത്തടീന്നോ മറ്റോ പറഞ്ഞിണ്ടെങ്കില്‍ എടുക്കു മക്കളേ ഒരു സ്‌നാപ്പ്

പറഞ്ഞവന് ഇനി ആ ചാളത്തടി ഒന്നൂടെ കാണണോന്ന് പറഞ്ഞാല്‍,

with SIX PACK കാണിച്ചു കൊടുക്കാലോ

ചങ്ക്‌സ് നുമ്മ കട്ടക്ക് പിടിച്ചാല്‍, പടച്ചോനാണേ സംഭവം ടപ ടപ്പേന്ന് നടക്കും.

Post a Comment

Previous Post Next Post