റോഡു വക്കിലെ മാലിന്യ നിക്ഷേപം ശക്തമായ നടപടി എടുക്കണം എസ്.വൈ.എസ് നെല്ലിക്കട്ട യൂണിറ്റ്

ബദിയടുക്ക:(www.snewskasaragod.com)

ബദിയഡുക്ക മുതൽ ചെർക്കള വരെയുള്ള വളവുകളിലും ജന വാസം കുറഞ്ഞ റോഡു വക്കിലും ചിക്കൻ സ്റ്റാളുകളിലെയും  കല്യാണ വീടുകളിലെയും, അറവ് ശാലകളിലേയും തുടങ്ങി മറ്റുള്ള അവശിഷ്ടങ്ങൾ റോഡിൽ ഉപേക്ഷിച്ച് പോകുന്നതിനെതിരെ നെല്ലിക്കട്ട യൂണിറ്റ് SYS യോഗം ശക്തമായി പ്രതിഷേധിച്ചു. ഇതുമൂലം അതുവഴി സഞ്ചരിക്കുന്ന യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ ദുർഗന്ധവും ബുദ്ധിമുട്ടും അനുഭവപ്പെടുന്നു.

ബീജന്തടുക്ക വളവ്, എടനീർ വളവ്, ചൂരി മൂല വളവ് അങ്ങനെ ജന വാസം കുറഞ്ഞ സ്ഥലങ്ങളിൽ നേരം ഇരുട്ടിയാൽ വാഹനത്തിൽ വന്ന് മാലിന്യം നിക്ഷേപിച്ച് പോകുന്നത് പതിവാകുന്നു. ഇത്തരക്കാരെ കണ്ടെത്തി ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണെമെന്ന് യോഗം ശക്തമായി ആവശ്യപ്പെട്ടു. പരിഹാരമായി ഇത്തരം സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറയോ പോലീസ് പിക്കപ്പൊ അല്ലെങ്കിൽ ഈ  സമയങ്ങളിൽ നിരീക്ഷണ ഉദ്യോഗസ്ഥരെയോ നിർത്തി അതുവഴി  സഞ്ചരിക്കുന്ന യാത്രക്കാർക്കും പരിസരവാസികൾക്കുമുള്ള ബുദ്ധിമുട്ട് നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനോടൊപ്പം ബന്ധപ്പെട്ടവർക്ക് പരാതി കൊടുക്കാനും യോഗം തീരുമാനിച്ചു.

മുഹമ്മദ് അമാനിയുടെ അദ്ധ്യക്ഷതയിൽ അസീസ് നഈമി ഉത്ഘാടനം ചെയ്തു. റഊഫ് അഹസനി, സഅദ് ഹിമമി, താജുദ്ധീൻ നെല്ലിക്കട്ട, ഫൈസൽ നെല്ലിക്കട്ട, ഷാഹുൽ ഹമീദ്, മുസമ്മിൽ, ശെമീർ സുഹ്'രി, ഷംസാദ് ആമൂസ്  പ്രസംഗിച്ചു.

സിറാജ് ചൗക്കി സ്വാഗതവും കാദർ കർണൂർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post