വിദേശ കറന്‍സിയുമായി കാസര്‍കോട് പള്ളിക്കര സ്വദേശികളായ രണ്ടു പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്:

 വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശികളായ രണ്ടു പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ പിടിയിലായി. കാസര്‍കോട് പള്ളിക്കര ഹദ്ദാദ് നഗര്‍ ബേക്കല്‍കുന്നില്‍ മുനീര്‍ (43), കാസര്‍കോട് മുളിയാര്‍ ബാലനടുക്കത്തെ അഷ്‌റഫ് (28) എന്നിവരാണ് പിടിയിലായത്. ഇവരെ കൂടുതല്‍ അന്വേഷണത്തിനും മറ്റുമായി കസ്റ്റംസിന് കൈമാറി.


ഇവരില്‍ നിന്നും 14,09,139 ഇന്ത്യന്‍ രൂപ മൂല്യം വരുന്ന അമേരിക്കന്‍ ഡോളര്‍, യൂറോ, പൗണ്ട് എന്നിവ പിടിച്ചെടുത്തു. ശനിയാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 344 കോഴിക്കോട്- ദുബൈ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവര്‍. പരിശോധനയില്‍ മുനീറിന്റെ ഹാന്‍ഡ് ബാഗില്‍ നിന്നും ഒളിപ്പിച്ചു വെച്ച നിലയില്‍ 500 അമേരിക്കന്‍ ഡോളര്‍, 4,500 യൂറോ എന്നിവ പിടികൂടുകയായിരുന്നു. അഷ്‌റഫിന്റെ ബാഗേജില്‍ നിന്നും 2600 യൂറോ, 5,600 പൗണ്ട് എന്നിവയും കണ്ടെത്തുകയായിരുന്നു.

കടപ്പാട് kasaragod vartha

Post a Comment

Previous Post Next Post