ഹെൽത്ത് മാളിൽ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് കാസറഗോഡ് പോലീസ് ഇൻസ്പെക്ടർ വി.വി. മനോജ് ഉൽഘാടനം ചെയ്തു.

കാസറഗോഡ്:
ജനമൈത്രി പോലീസിന്റെയും പ്രൈം ലൈഫ് ഹെൽത്ത് മാളിന്റെയും നേതൃത്വത്തിൽ നടത്തിയ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഹെൽത്ത് മാൾ മാനേജിംഗ് പാർട്ണർ മുഹമ്മദ് ഫൈസലിന്റെ അദ്ധ്യക്ഷതയിൽ കാസറഗോഡ് പോലീസ് ഇൻസ്പെക്ടർ വിവി മനോജ് ഉൽഘാടനം ചെയ്തു.
രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്യാമ്പിൽ ജനറൽ, സ്ത്രീ രോഗം, കണ്ണ് രോഗം, ദന്തരോഗം, എല്ല് രോഗം, സർജറി , ഇ എൻ ടി, സൈക്യാട്രി വിഭാഗം ഡോക്ടർമാരും ഫിസിയോ തെറാപ്പി,കേൾവി , കാഴ്ച്ച , സംസാര വൈകല്യ പരിശോധന എന്നിവയ്ക്കുമായി എണ്ണൂറോളം പേരെ പരിശോധിച്ചു.

ചടങ്ങിൽ കസറഗോഡ് എസ്.ഐ അജിത് കുമാർ, ജനമൈത്രി പോലീസ് സി ആർ ഒ . കെ പി വി രാജീവൻ, കാസറഗോഡ് വിഷൻ സെന്റർ മാനേജിംഗ് ഡയറക്ടർ സിറാർ അബ്ദുള്ള, പത്തോളജിസ്റ്റ് ഡോ.സായിദ ഒ എ, ഡയറ്റീഷ്യൻ നിവ്യ എന്നിവർ ആശംസകൾ നേർന്നു.
മനേജിംഗ്‌ പാർട്ണർമാരായ അബൂ യാസർ കെ.പി സ്വാഗതവും മഹ്മൂദ് ബന്ദിയോട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post