എൻഡോസൾഫാൻ പുനരധിവാസ വില്ലേജ് ഉടൻയാഥാർത്ഥ്യമാക്കണം ;എച്ച്.ആർ.പി.എം.ജില്ലാ ആരോഗ്യ സെൽ

കാസർകോട്:
എൻഡോസൾഫാൻദുരിതബാധിതർക്കായിമുളിയാറിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പുനരധിവാസ വില്ലേജ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് എച്ച്.ആർ.പി.എം. ജില്ലാ ആരോഗ്യ സെൽ യോഗം ആവശ്യപ്പെട്ടു.

ദുരിതബാധിതർക്കായി പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും ജലരേഖയായി മാറിയിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

ദുരിതബാധിതരായി പട്ടികക്ക് പുറത്ത് നിൽക്കുന്ന അർഹത
യുള്ള മുഴുവൻ പേരെയും പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്ല്യങ്ങൾ ലഭ്യമാക്കണമെന്നും,
ദുരിതബാധിത പഞ്ചായത്തുകളിൽ
ജന്മമെടുക്കുന്ന ശിശുക്കളിൽ കാണുന്ന ജനിതക വൈകല്ല്യം
ആശങ്കാജനകമാണെന്നും
യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് ബി.അഷ്റഫ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോൺ വർഗ്ഗീസ് സ്വാഗതം പറഞ്ഞു.ജില്ലാ
സെക്രട്ടറി കെ.ബി.
മുഹമ്മദ്കുഞ്ഞി, മസൂദ് ബോവിക്കാനം,
മൻസൂർ മല്ലത്ത്, കെ.
സുരേശ് കുമാർ, കൃഷ്ണൻ നായർ, കുഞ്ഞികൃഷ്ണൻ,പി.
ഗോപാലകൃഷ്ണ, മുഹമ്മദ് മാസ്റ്റർ, ഷാഫി കല്ലുവളപ്പിൽ പ്രസംഗിച്ചു.

Post a Comment

Previous Post Next Post