ഹർത്താലിന്റെ മറവിൽ സംഘ് പരിവാർ ആസൂത്രിത ആക്രമണം ബിജെപി ജില്ലാ അധ്യക്ഷനെതിരെ കേസെടുക്കണം പിഡിപി

കാസറഗോഡ്.
ശബരിമല യിൽ സ്ത്രീ പ്രവേശന വിവാദവുമായി ബന്ധപെട്ട് ബിജെപി സംഘ് പരിവാർ ശക്തികൾ ആഹ്വാനം ചെയ്ത ഹർത്താൽ ന്യൂന പക്ഷങ്ങളെ വേട്ടയാടാനുള്ള ആസൂത്രിത ആയുധ മായിരുന്നു എന്ന് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി ആരോപിച്ചു കേരളത്തെ കലാപഭൂമിയാകുന്നതിന്ടെ ഭാഗമായി രാജ്യത്ത് സംഘ് പരിവാർ ഹർത്താൽ പ്രഖ്യാപിച്ചുകൊണ്ട് നിർബന്ധ ബന്ദ് നടത്തിക്കൊണ്ടിരിക്കുകയാണ് കാസറഗോഡ് ബിജെപി ജില്ലാ പ്രസിഡന്റ്‌ ന്ടെ നേതൃത്തവത്തിൽ പ്രതിഷേധമെന്ന പേരിൽ സ്ത്രീകളെ യും കുട്ടികളെയും മുന്നിര്ത്തി നടന്നത് പരസ്യമായ കൊലവിളികളായിരുന്നു പൊലീസിലെ ചിലരുടെ നിഷ്‌ക്രിയത്വം സംഘ് പരിവാർ ജില്ലയിൽ ഒടുനീളം  ആയുധമാകുകയാണ്.
കർണാടക അതൃത്തി യായ തലപ്പാടി മുതൽ ദേശീയ പാതയിലും ഉൾപ്രദേശങ്ങളിലും സംഘ്പരിവാരങ്ങൾ അഴിഞ്ഞാടുമ്പോൾ പോലീസ് മതിയായ സേനയില്ലാതെ കാരണം പറഞ്ഞു കൊണ്ട് ഫാസിസ്റ്റു ഭീകരർക്ക് കൂടുതൽ സാഹചര്യങ്ങൾ സൃഷ്ടിച്ചു എന്നത് ആശങ്ക  ഉളവാക്കിയ കാര്യമാണ് ഇത് ഉന്നത തലത്തിൽ അന്വേഷണം നടക്കണം. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങളുടെയും കാര്യത്തിൽ  ഹിന്ദു മത വിശ്വാസികൾക്ക്  വേദനിച്ചുട്ടെണ്ടെങ്കിൽ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാനും നിയമ പീഠങ്ങളെ സമീപിക്കുവാനും അവസരങ്ങൾ ഉണ്ട് എന്നാൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് എന്നും പിഡിപി ജില്ലാ കമ്മിറ്റി ആരോപിച്ചു കാസറഗോഡ് നഗരത്തിൽ നടന്ന അക്രമങ്ങൾക്ക് നേതൃത്വം നൽകിയ ബിജെപി ജില്ലാ പ്രേസിടെന്റിനെ മുഖ്യ പ്രതിയാക്കികൊണ്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുടുക്കണമെന്നും പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു വ്യാപകമായി അക്രമം അയിച്ചു വിട്ടുകൊണ്ടും മുസ്ലിം വിഭാഗങ്ങൾഡയും തിരഞ്ഞു പിടിച്ചു ആക്രമിക്കുക വഴി  കാസര്കോടിന്റെ മണ്ണിനെ കലാപ ഭൂമിയാക്കാനുള ശ്രമത്തെ ജില്ലയുടെ ന്യൂന പക്ഷങ്ങൾ ഉൾപ്പടെ ബഹുപൂരിപക്ഷം സമാധാനകാംക്ഷികളായ ജനങ്ങൾ സംയമനം പാലിച്ചു കൊണ്ട് ചെറുത് തോല്പിച്ചതിൽ കലി തീരാത്ത അവസ്ഥയിലാണ് ബിജെപി ഉള്ളത് അത് കൊണ്ട് ജില്ലാ ഭരണകൂടവും പോലീസ് സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചുകൊണ്ട് അക്രമികളെ നിയമത്തിന്റെ മുന്നിലെത്തിക്കുകയും അത്തരക്കാരുടെ ഗൂഡാലോചനകൾ പുറത്ത് കൊണ്ട് വരണം എന്നും പിഡിപി ആവശ്യപ്പെട്ടു സംസ്ഥാനത് ബിജെപി സംഘ് പരിവാർ ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത് കേരള സർക്കാരിന്റെ സമീപനത്തിനും സുപ്രീം കോടതി വിധിക്കും എതിരാണെന്ന് പ്രത്യക്ഷത്തിൽ  പറയുന്നുണ്ടെങ്കിലും കാസറഗോഡ് ഹർത്താൽ അനുകൂലികൾ വർഗീയ കലാപമുണ്ടാക്കാൻ വ്യാപക ശ്രമം നടത്തുകയായിരുന്നു എന്നും പിഡിപി പത്ര പ്രസ്താവനയിൽ  കുറ്റപ്പെടുത്തി

Post a Comment

Previous Post Next Post