ആത്മീയ ലോകത്തിന് തീരാ നഷ്ടം സമസ്ത

സമസ്ത വൈസ് പ്രസിഡണ്ട് മീത്ത ബയൽ അബ്ദുൽ ജബ്ബാർ മുസ്ല്യാർ, ജില്ലയിലെ ശംസുൽ ഉലമ അവാർഡ്‌ കരസ്ഥമാക്കിയ ചിർത്തട്ടി അബൂബക്കർ ഹാജി ഉസ്താദ് എന്നിവരുടെ മരണം ആത്മീയ സമൂഹത്തിന് തീരാ നഷ്ടങ്ങളാണ് . ദീനി പ്രബോധനത്തോടൊപ്പം ആത്മീയതയിലൂന്നിയ സമസ്തയുടെ പ്രവർത്തനം വടക്കേ മലബാറിൽ സജീവമാക്കുന്നതിന്  വേണ്ടി മീത്ത ബയൽ ജബ്ബാർ മുസ്ല്യാർ നടത്തിയ പ്രവർത്തനം വിവർണ്ണനാതീതമാണെന്നും ആത്മീയ രംഗത്ത് ഇരുവരും ഒരു മാർഗദർശിയുമാണെന്ന്   സമസ്ത പ്രസിഡണ്ട് പ്രസിഡണ്ട് സയ്യിദുൽ ഉലമ ജിഫ്രി തങ്ങൾ,
സെക്രട്ടറി ശൈഖുൽ ജാമിഅ പ്രഫ: കെ ആലിക്കുട്ടി മുസല്യാർ എന്നിവർ അനുശോചിച്ചു.

വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം എ ഖാസിം മുസ്ല്യാർ ജില്ല പ്രസിഡണ്ട് ത്വാഖ അഹമദ് മൗലവി സെക്രട്ടറി യു.എം അബ്ദുറഹ്മാൻ മൗലവി,  ട്രഷറർ കെ ടി അബ്ദുള്ള ഫൈസി, ഖാസി മഹ്മൂദ് മുസ്ല്യാർ, കുമ്പോൽ അലി തങ്ങൾ , എസ് വൈ എസ് നേതാക്കളായ ടി.കെ പൂക്കോയ തങ്ങൾ, മെട്രോ മുഹമ്മദ് ഹാജി, അബൂബക്കർ സാലൂദ് നിസാമി, എസ് കെ എസ് എസ് എഫ് നേതാക്കളായ താജുദ്ദീൻ ദാരിമി പടന്ന, ഇബ്രാഹീം ഫൈസി ജെഡിയാർ , ഹാരിസ് ദാരിമി ബെദിര ,സുഹൈർ അസ്ഹരി പള്ളങ്കോട്, മുഹമ്മദ് ഫൈസി കജ, ശറഫുദ്ദീൻ കുണിയ , യൂനുസ് ഫൈസി കാക്കടവ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

ആത്മീയതയിൽ അലിഞ്ഞ് ചേർന്ന്  ജീവിതങ്ങൾ

✍️ഇബ്രാഹിം ഫൈസി ജെഡിയാർ

മിത്തബയൽ ഉസ്താദ് എന്ന പേരിൽ പ്രസിദ്ധനായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് പ്രമുഖ സൂഫിവര്യനുമായ അബ്ദുൽ ജബ്ബാർ മുസ്ലിയാരുടെ വഫാ ത്തോടെ തലയെടുപ്പുള്ള ഒരു പണ്ഡിത ശ്രേഷ്ടറെയാണ് സമുദായത്തിനും സമസ്തക്കും നഷ്ടമായത്.ജന്മം കൊണ്ട് ലക്ഷദീപുകാരനാണെങ്കിലും കർമ്മം കൊണ്ട് മംഗലാപുരത്തുകാരനാണ്.അഞ്ച് പതിറ്റാണ്ടോളമായി  മംഗലാപുരം ബിസി റോഡ് മിത്തബയൽ ജുമാ മസ്ജിൽ മുദരിസായി സേവനം ചെയ്തു വരുകയായിരുന്നു.
ആ ജീവിതത്തിനോട് ചേർന്ന് ഒരു നാടിനെയും മഹാനവർകൾ സംസ്കരിച്ചെടുത്തു

അധികാമാരും അറിയാതെ പോവേണ്ടിയിരുന്ന ആ ജീവിതം മുസ്ലിം പൊതു മണ്ഡലത്തിലേക്ക് എത്തുന്നത് സമസ്തയുടെ അമരത്തെത്തുന്നതി ലൂടെയായിരുന്നു. ദീർഘകാലമായി സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന മഹാനവർകൾ 2017 ജനുവരി 22 നാണ് സമസ്ത ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത്. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ, കേന്ദ്ര മുശാവറ അംഗളായ ശൈഖുന യുഎം അബ്ദു റഹ്മാൻ മൗലവി, ഖാസി ഇ കെ മഹ്മൂദ് മുസ്ലിയാർ, മർഹൂം നാട്ടിക വി മൂസ മുസ്ലിയാർ എന്നിവർ  അദ്ധേഹത്തിന്റെ  സഹപാഠികളാണ് ണ്. തന്റെ മക്കളിലധികവും പണ്ഡിതന്മാരാണ്. ദക്ഷിണ കർണ്ണാടകയിലെ മുസ്ലിംകൾക്കിടയിലെ മതപരമായ കാര്യങ്ങളിലെ അവസാന വാക്കായിരുന്നു. പണ്ഡിത്യവും തഖ് വയും വിനയവും ഒത്തിണങ്ങിയതായിരുന്നു അവിടുത്തെ ജീവിതം.അദ്ധേഹത്തിന്റെ ജനകീയതയും സ്വീകാര്യതയും പ്രാസ്ഥാനികമായി സമസ്തക്ക് ഒരു മുതൽ കൂട്ടായിരുന്നു. ബഹളങ്ങളിൽ നിന്ന് വഴിമാറി തികച്ചും  ആത്മീയതയിൽ അലിഞ്ഞു ചേർന്ന ശംസുദ്ധമായ ഒരു ജീവിതമായിരുന്നു മഹാനവർകളുടേത്. നിഷകളങ്കത,  ഭക്തി, വിനയം ആ മുഖത്ത് പ്രകടമായിരുന്നു
ഒരു ഉഖറവിയായ ആലിമിൽ ഉണ്ടാവേണ്ട  എല്ലാ ഗുണങ്ങളു മുണ്ടായിരുന്നു,
കടന്ന് പോയ വഴികളത്രയും സുകൃതങ്ങളായിരുന്നു. ദക്ഷിണ കർണ്ണാടകയിലെ തന്റെ കർമ്മഭൂമിയിൽ സമസ്തയെന്ന വടവൃക്ഷം വളർന്ന് പന്തലിച്ചപ്പോഴും അതിന്റെ പരമോന്നത പദവിയിൽ നിയോഗിക്കപ്പെട്ടപ്പോഴും തന്റെ വാക്കുകളിലൊ പ്രവർത്തനങ്ങളിലൊ ഇടപെടലുകളിലൊ വേഷവിധാനങ്ങളിലൊ പ്രകടമായിരുന്നില്ല. ലാളിത്യവും വ്യക്തി വിശുദ്ധിയും പാണ്ഡിത്യത്തിൽ  ചേർന്നൽപ്രബോധന വീഥിയെ എത്ര മനോഹരമാക്കാം എന്നു ജീവിത വഴിയിൽ വരച്ചുകാണിച്ചിട്ടാണ് ശൈഖുന യാത്രയായത്. അതുപോലെ ഇന്നലെ വിടവാങ്ങിയ  സൂഫി ചക്രവാളത്തിലെ മറ്റൊരു കണ്ണിയായിരുന്നു ചിർത്തട്ടി  അബൂബക്കർ ഹാജി എന്ന പേരിൽ വിളിച്ചി രുന്ന അബൂബക്കർ മുസ്ലിയാർ. നീണ്ട അമ്പത് വർഷത്തോളം ദർസീ രംഗത്ത് ജില്ലയുടെ വിവിധ മേഖലകളിൽ സേവനം ചെയ്തിരുന്ന അദ്ധേഹം വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയായിരുന്നു. തളങ്കര മാലിക് ദീനാർ, കുമ്പോൽ, ആദൂർ, ചിർ റ ചിർത്തട്ടി, പെരുമ്പ, തുരുത്തി, ഉളിയത്തടുക്ക  പ്രദേശങ്ങളിലൊക്കെ ആദ്യ കാലത്ത് ദർസ് നടത്തിയിരുന്നു. ശംസുൽ ഉലമയുമായി അഭേദ്യമായ ബന്തം പുലർത്തിയ അദ്ധേഹം അവിടുത്തെ ജീവിതം മാതൃകയാക്കിയിരുന്നു. ഇൽമും ഇബാദത്തും മികച്ച് കണ്ടിരുന്ന വലിയൊരു മഹാനായിരുന്നു അബൂബക്കറാജി ഉസ്താദ്. നീണ്ട വർഷക്കാലം മക്കയിലും മദീനയിലും  ഏകാന്തവാസ ജീവിത നയിച്ചിരുന്ന അദ്ധേഹത്തെ കുടുംബക്കാർ നാട്ടിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. നിത്യ അംഗശുദ്ധിയേടെയായിരുന്നു ജീവിതം. ആരോഗ്യവാനായിരു ന്നഈ അടുകാലം വരെ റമളാനിൽ മുപ്പത് ദിവസവും മാലിക് ദീനാറിലായിരുന്നു ഇഹ്ത്തിക്കാഫ് ഇരിക്കൽ. ആരോഗ്യം അനുവദിക്കാതെ വരുമ്പോൾ തന്റെ വീടിനടുത്തുള്ള പളളിയിലായിരുന്നു ഇഹ്ത്തിക്കാഫി രിക്കൽ. രണ്ട് മാസം മുമ്പ് ജംഇയ്യത്തുൽ മുദരിസീൻ ഏർപ്പെടുത്തിയ മികച്ച മുദരിസുമാർക്കുള്ള അവാർഡ് സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമയിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു.എസ് കെ എസ് എസ് എഫ് ജില്ല കമ്മിറ്റിയുടെ 2015 ൽ ഏർപ്പെടുത്തിയ ശംസുൽ ഉലമ അവാർഡ് ജേതാവും കൂടിയായിരുന്നു അദ്ധേഹം

Post a Comment

Previous Post Next Post