ഹര്‍ത്താലിന്റെ മറവില്‍ അക്രമം: സി പി ഐ പ്രതിഷേധ പ്രകടനം നടത്തിവെള്ളരിക്കുണ്ട് : ഹര്‍ത്താലിന്റെ മറവില്‍ ബി ജെ പി – ആര്‍ എസ് എസ് നടത്തിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സി പി ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കാസര്‍കോട് നഗരത്തില്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ലാ അസി. സെക്രട്ടറിമാരായ വി രാജന്‍, സി പി ബാബു, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ കെ വി കൃഷ്ണന്‍, കെ എസ് കുര്യാക്കോസ്, എം അസിനാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടത്തിയ പൊതുയോഗത്തില്‍ കാസര്‍കോട് മണ്ഡലം സെക്രട്ടറി കുഞ്ഞിരാമന്‍ പനക്കുളം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സംസാരിച്ചു.

കാഞ്ഞങ്ങാട് നടത്തിയ പ്രതിഷേധ പ്രകടനം പുതിയ കോട്ട എം.എന്‍.സ്മാരക പരിസരത്ത് നിന്ന് ആരംഭിച്ച് കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്ത് അവസാനിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം മണ്ഡലം സെക്രട്ടറി സി.കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരുണാകരന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ എം.നാരായണന്‍, എന്‍.ബാലകൃഷ്ണന്‍ ,എ.ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് എ തമ്പാന്‍, കെ. ശാര്‍ങാധരന്‍, രഞ്ജിത്ത് മടിക്കൈ, വി.കണ്ണന്‍ മാഷ്, ഗംഗാധരന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സി.പി.ഐതൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരം പട്ടണത്തില്‍ പ്രതിഷേധ പ്രകടനവും മാര്‍ക്കറ്റ് ജങ്ങ്ഷന്‍ പരിസരത്ത് പൊതുയോഗവും നടത്തി. ജില്ലാ കൗണ്‍സില്‍ അംഗം എ.അമ്പൂഞ്ഞി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.വിജയകുമാര്‍ ഉല്‍ഘാടനം ചെയ്തു. പി. ഭാര്‍ഗവി, പി.കുഞ്ഞമ്പു സംസാരിച്ചു. മണ്ഡലം അസി.സെക്രട്ടറി രവീ ന്ദ്രന്‍ മാണിയാട്ട് സ്വാഗതം പറഞ്ഞു. പ്രകടനത്തിന് എം.ഗംഗാധരന്‍, സി.വി.വിജയരാജ്, പി.പി.നാരായണന്‍, വി.വി.ഗംഗാധരന്‍, രമേശന്‍ കാര്യങ്കോട്, സി.രാഘവന്‍,സി.ഗംഗാധരന്‍, ഇ.പുഷ്പകുമാരി, പി.വി. മിനി തുടങ്ങിയവര്‍ നേതത്വം നല്‍കി.  സി.പി.ഐ പരപ്പ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ടില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് എം.കമാരന്‍ മുന്‍ എം എല്‍ എ, സുനില്‍ മാടക്കല്‍, എം.എസ്, വാസുദേവന്‍, കെ പി സഹദേവന്‍, ടി. കൃഷ്ണന്‍, രത്‌നാകരന്‍ നമ്പ്യാര്‍, വി.കെ.ചന്ദ്രന്‍,സി.പി സുരേശന്‍, ടോമി വെള്ളരിക്കുണ്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post