സ്കൂൾ കുട്ടികളുടെ പാഠ പുസ്തകങ്ങളുടെ അമിത ഭാരം കുറയ്ക്കാനുള്ള കോടതിയുടെ ഉത്തരവ് ഉടൻ നടപ്പിലാക്കണം:ചൈൽഡ് പ്രൊട്ടക്റ്റ് ടീം (CPT) കാസർകോട്

പൊയിനാച്ചി :

സ്കൂൾ കുട്ടികളുടെ പാഠ പുസ്തകങ്ങളുടെ അമിത ഭാരം കുറയ്ക്കാനുള്ള കോടതിയുടെ ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം (CPT) കാസർകോട് ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

കുട്ടികൾക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമാണ് ഭാരം.വിഷയം സംബന്ധിച്ച് സർക്കാരിന്റെ ശ്രദ്ധ കൊണ്ട് വരാനും കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ച ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സികെ നാസർ കാഞ്ഞങ്ങാട് പറഞ്ഞു.

പൊയിനാച്ചി പ്ലസ്പോയൻറ് ബിൽഡിങ്ങ് റീമിക്സ് ഡാൻസ്'ഹാളിൽ ചേർന്ന സിപിടി യുടെ കൺവെൻഷൻ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് മൊയ്ദീൻ പൂവടുക്കയുടെ അദ്ധ്യക്ഷത വഹിച്ചു.

വാവടുക്കം പുഴയോരത്ത് കഴിഞ്ഞ വേനലവധിക്കാലത്ത് നീന്തൽ പരിശീലനം പൂർത്തിയാക്കിയ 35 കുട്ടികൾക്ക് ഉള്ള സർട്ടിഫിക്കറ്റ് വിതരണ ഉൽഘാടനവും സികെ നാസർ  കാഞ്ഞങ്ങാട് നിർവ്വഹിച്ചു.

CPT സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.സുനിൽ മളിക്കാൽ "സുരക്ഷിത ബാല്യം നമ്മുടെ കടമ" എന്ന വിഷയത്തിൽ ക്ലാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. ഉമർപാടലടുക്ക സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
ജില്ലാ സെക്രട്ടറി ബദറുദ്ദിൻ പ്രവർത്തന  റിപ്പോർട്ട്  അവതരിപ്പിച്ചു. മുരളീധരൻ അരമങ്ങാനം മറിയകുഞ്ഞി കൊളവയൽ മിഷാൽ റഹ്മാൻ,
മനു മാത്യു ബന്തടുക്ക,
റമീസ് തെക്കിൽ
അംസു മേൻത്ത് എന്നിവർ സംസാരിച്ചു

സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു.

ജില്ലാ ട്രഷറർ ജയപ്രസാദ് വാവടുക്കം സ്വാഗതവും
ജില്ലാ വൈസ് പ്രസിഡണ്ട് പ്രദീപൻ കൊളത്തൂർ നന്ദിയും പറഞ്ഞു.

22 അംഗജില്ലാ കമ്മറ്റിയെ തിരഞ്ഞെടുത്തു

പുതിയ ജില്ലാ ഭാരവാഹികൾ

മൊയ്ദീൻ പൂവടുക്ക -പ്രസിഡണ്ട്
ജയപ്രസാദ് വാവടുക്കം
-സെക്രട്ടറി
ബദറുദ്ദീൻ ചളിയങ്കോട്-ട്രഷറർ

പ്രദീപൻ കൊളത്തൂർ, മനുമാത്യൂ ബന്തടുക്ക
മറിയക്കുഞ്ഞി കൊളവയൽ
അബ്ദുല്ല കുമ്പള-വൈസ്പ്രസിഡണ്ടുമാർ

നൗഫൽ കാഞ്ഞങ്ങാട്,
മിഷാൽ റഹ് മാൻ,
ഹകീം ബേക്കൽ,
സമീർ ഗാലക്സി-ജോയൻസെക്രട്ടറിമാർ

PT ഉഷാ ടീച്ചർ, ജില്ലാ വനിത ചെയർപേഴ്സൺ
സുജാത ടീച്ചർ-ജില്ല വനിതാ കൺവീനർ
മുരളീധരൻ അരമങ്ങാനം എക്സിക്യൂട്ടീവ് അംഗം
കൂടാതെ അഞ്ച്മണ്ഡലങ്ങളിൽനിന്നുംപുതുതായി    തെരെഞ്ഞെടുക്കപ്പെടുന്ന പ്രധാനഭാരവാഹികൾ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായിരിക്കും.

ഫോട്ടോ: ബേഡഡുക്ക പഞ്ചായത്തിൽ വാവടുക്കം പുഴയോരത്ത് വേനലവധിക്കാലത്ത് സിപിടി സംഘടിപ്പിച്ച നീന്തൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം  സംസ്ഥാന പ്രസിഡന്റ് സികെ നാസർ കാഞ്ഞങ്ങാട്  നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post