കാസറഗോഡിന്റെ ഹൃദയ ഭാഗത്ത്പ്രൈം ലൈഫ് ഹെൽത്ത് മാൾ ഇന്ന് വൈകിട്ട് കുമ്പോൽ തങ്ങൾഉൽഘാടനം ചെയ്യും

കാസർഗോഡ്:(www.snewskasaragod.com)
സപ്ത ഭാഷാ സംഗമഭൂമിയായ കാസർഗോഡ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്രൈം ലൈഫ് ഹെൽത്ത് മാൾ ജനുവരി 11 വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് കെ.എസ്.സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉൽഘാടനം ചെയ്യും.

അഞ്ച് നിലകളിലായി 12000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ എറ്റവും പുതിയ സംവിധാനങ്ങളോട് കൂടിയ മാൾ ജില്ലയിലെ തന്നെ എറ്റവും വലിയ സംരഭമാണ്.
മാളിൽ യുറോളജി, നെഫ്റോളജി, ജനറൽ മെഡിസിൻ, കണ്ണ് പരിശോധന, ഇ.എൻ.ടി., ഡയബറ്റോളജി, ന്യൂറോളജി, ഓൺകോളജി, സ്കിൻ ക്ലിനിക്ക്, കാർഡിയോളജി, ഗാസ്ട്രോഎൻട്രോളജി, വുമൺസ് ക്ലിനിക്ക്, ചെസ്റ്റ് ആൻഡ് അലർജി ക്ലിനിക്ക്, ഓർത്തോ ക്ലിനിക്ക്, ഗൈനക്കോളജി, കുട്ടികളുടെ ക്ലിനിക്ക്, ഫാർമസി, ലാബ് ,എക്സറേ ,അൾട്രാ സൗണ്ട് സ്കാനിങ്ങ് , ക്യാഷ്വാലിറ്റി, ഡേ കെയർ സെന്റർ എന്നി സൗകര്യങ്ങളാണ് ലഭിക്കുക
ഉൽഘാടന ചടങ്ങിൽ ഒ.പി. ഡി. വിഭാഗം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയും, സ്കാനിങ്ങ് റൂം എം.സി.ഖമറുദ്ദിനും, ഡെൻ ഡൽ ക്ലിനിക്ക് മാലതി സുരേഷും, പ്രൈം ലൈഫ് ഡയഗനോസ്റ്റിക്സ്  എൽ.എ മഹ്മൂദും, ഡേ കെയർ സെന്റർ ടി.ഇ.അബ്ദുല്ലയും, കോൺഫ്രൺസ് ഹാൾ എ.അബ്ദുൾ റഹിമാനും, മൈക്രോ ബയോളജി  & പത്തോളജി ലാബ് രാഘവൻ വെളുത്തോളിയും ഹെൽത്ത് കഫേ ഏ.കെ.മൊയ്തീൻ കുഞ്ഞിയും ഉൽഘാടനം ചെയ്യും
ഉൽഘാടനത്തോട് അനുബന്ധിച്ച് ജനുവരി 13 ഞായറാഴ്ച്ച സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും,  കാഴ്ച്ച പരിശോധന, കേൾവി പരിശോധന, സംസാര വൈകല്യ നിർണയം, മരുന്നും ശസ്ത്രക്രിയയും ഇല്ലാതെ ഭൗതിക സ്രോതസുകളിലൂടെയുള്ള ചില പ്രത്യേക തരം ചികിത്സാ വ്യായാമങ്ങളുമായി ഫിസിയോ തെറാപ്പി വിഭാഗവും, വിവിധ രോഗികളുടെ ഭക്ഷണക്രമം വിശദീകരിച്ചു കൊടുക്കുന്ന ഡെയറ്റീഷ്യൻ വിഭാഗവും ക്യാമ്പിൽ ഉണ്ടായിരിക്കും.
ജനുവരി 3l വരെ ഹെൽത്ത്
ചെക്കപ്പ് ക്യാമ്പുകൾക്ക് 50% വരെ കിഴിവും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും
ബുക്കിംഗിനും വിളിക്കുക.
O4994 222226
9544322226

Post a Comment

Previous Post Next Post