മഞ്ചേശ്വരം എക്സൈസ് 20 കിലോ നിരോധിത പുകയില പിടികൂടി:കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം:

 ചെക്ക് പോസ്റ്റ് പരിസരത്ത് നിന്നും നടന്ന വാഹന പരിശോധനയിൽ

കർണ്ണാടക ആർ ടി സി
ബസ്സിൽ നിന്നും 20 കിലോ പുകയില പിടിച്ചു
എക്സൈസ് ഇൻസ്പെക്ടർ സച്ചിദാനന്തനും പാർട്ടിയും ചേർന്നാണ്
ഇന്ന് രാവിലെ 20 കിലോ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയത്, സലീം ബാഷ ബാഗൽ കോട്ട് കർണ്ണാടക എന്നയാളുടെ പേരിൽ 
കേസ്സെടുത്തു

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ശ്രീനിവാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീന്ദ്രൻ എം പി, സജീവ് വി ശ്രീകാന്ത് .എ എന്നിവർ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post