കുവൈറ്റില്‍ ചൂതാട്ടം നടത്തിയ പ്രവാസികള്‍ പിടിയിൽ

കുവൈറ്റ് :

 കുവൈറ്റില്‍ ചൂതാട്ടം നടത്തിയ പ്രവാസികള്‍ പിടിയില്‍ . അഹ്മദി പൊലീസാണ് മഹ്ബൂലയിലെ തുറസ്സായ പ്രദേശത്ത് പരസ്യമദ്യപാനവും ചൂതാട്ടവും നടത്തിയ പ്രവാസികളെ പിടികൂടിയത് .

സംഭവത്തിന്റെ വീഡിയോ എടുത്ത് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു . വീഡിയോ ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത് .

ചൂതാട്ട കേന്ദ്രം നടത്തിയിരുന്ന നടത്തിപ്പുകാരനെയും പിടികൂടി. 14 !ാളം പ്രവാസികളാണ് പിടിയിലായത്. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

Post a Comment

Previous Post Next Post