കാസർഗോട്ടെ സ്വയം പ്രഖ്യാപിത അഴിമതി വിരുദ്ധനും, വിശ്വൽ ഓൺലൈൻ തട്ടിപ്പ് കാരുടെയും മുഖം മൂടി അഴിഞ്ഞ് വീഴുമ്പോൾ

ഭാഗം 2


കാസർകോട് ജില്ലയിലെ മുഴുവൻ അഴിമതികളും നീക്കം ചെയ്യാനെന്ന പേരിൽ ഒരു ഒരു മൂന്നക്ഷര സംഘടനക്ക് രൂപം നൽകുകയും, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലെ അഴിമതി ചൂണ്ടി കാണിക്കുകയും, ഒപ്പം തന്നെ കാസർകോട് നഗര സഭയുമായി ബന്ധപ്പെട്ട അഴിമതികളുടെ പേരിൽ നിരവധി ലൈവുകൾ നിക്ഷേപിച്ച് കയ്യടി നേടുകയും ചെയ്ത ഒറ്റയാൻ പട്ടാളം, കൂടെ നിന്നവരെപ്പോലും അംഗീകരിക്കാതെ മുന്നോട്ട് പോകുകയും, ജില്ലയിലെ മുതലാളിമാരുടെ അഴിമതി തുടിപ്പ് മനസ്സിലാക്കി, അവരെ ഭയപ്പെടുത്തി കീഴ്പ്പെടുതുന്നതിന്റെ ഭാഗമായി ഒരു മൂന്നക്ഷര ഓൺലൈൻ വിശ്വൽ മീഡിയയുണ്ടാക്കുകയും, മുൻകാല സാമൂഹ്യ പ്രവർത്തകരെ ഇകഴ്ത്തി കാണിച്ച് ആളാവുകയും, വൻ മുതലാളിമാരുടെ വൻ വീഴ്ചകൾ ചൂണ്ടി കാട്ടി തന്റെ മീഡിയക്ക് പരസ്യമെന്ന നിലയിൽ പണം വാങ്ങുമ്പോൾ കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കു് മുമ്പ് പൊക്കിപ്പിടിച്ച അഴിമതി വിരുദ്ധ നിലപാടുകൾ മുതലാളിമാരുടെ കീശയുടെ  വലുപ്പത്തിനനുസരിച്ച് ഇല്ലാതായിപ്പോകുന്നതും നാം കണ്ട് കൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ്.
ഇത്തരം വിശ്വൽ മീഡിയ കളിലൂടെ ചില ആളുകൾക്ക് വേണ്ടി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ നിക്ഷേപിക്കാനും ചിലർ അതീവ ശ്രദ്ധ പുലർത്തുന്നതിന്റെ ഭാഗമായാണ് മലയോര മേഖലയിൽ ഒരു സ്ത്രീ അന്യപുരുഷനുമായി ബന്ധപ്പെട്ട വിഷയം ഒരു വിശ്വൽ മീഡിയ ഒരു ദിവസം പ്രക്ഷേപണം ചെയ്തെങ്കിലും പിന്നിടത് പ്രക്ഷേപണം ചെയ്യാനൊ കാര്യ ങ്ങൾ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനൊ, അതിന്റെ തുടർച്ച എന്തെന്നോ അറിയിക്കാൻ ശ്രമിക്കാത്ത വിശ്വൽ മീഡിയകളും സുലഭമായി കൊണ്ടിരിക്കുന്നു.
ഖാസി കേസുമായ ബന്ധപ്പെട്ട് ചില രാഷ്ട്രീയ നേതാക്കന്മാരുടെ മൊഴികൾ, കണ്ടെത്തലുകൾ,എന്ന രീതിയിൽ പ്രക്ഷേപണം ചെയ്ത വാർത്തയിലൂടെ ജന ശ്രദ്ധ നേടിയ മറ്റൊരു വിശ്വൽ മീഡിയ പ്രസ്തുത കളളത്തരങ്ങൾക്ക് പ്രചോദനം നൽകി മുന്നോട്ട് പോയെങ്കിലും, ശേഷം കള്ളന്മാരെ തുറന്ന് കാട്ടാൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. വിശ്വൽ മീഡിയകളുടെ പേരിൽ സ്വയം പത്ര പ്രവർത്തകരായി പ്രഖ്യാപിക്കുന്ന ഇവന്മാർ  ജർണലിസമെന്നത് തട്ടിപ്പിനുള്ള സർട്ടിഫിക്കറ്റ് എന്ന് കരുതി മുന്നോട്ട് പോകുന്നവരാണ്. അതല്ലങ്കിൽ ജീവിതത്തിലെ തട്ടിപ്പിന്റെ കഥകൾ മറച്ച് പിടി ക്കാനുള്ള മുഖമൂടി അണിയുന്നവർ മാത്രം

തുടരും....

Post a Comment

Previous Post Next Post