ഇതായിരുന്നു ആ പൊന്നുമോന്റെ സംശയം!!!മഅ്‌ദനിയുടെ വൈറൽ കുറിപ്പ്

     ഇപ്പോൾ എല്ലാ ദിവസവും കോടതിയിൽ പോകേണ്ടത് കൊണ്ടു തന്നെ ഞായാറാഴ്ചകളിൽ മാത്രമാണ് കൂടുതലും സന്ദർശകരെ കാണാൻ കഴിയാറുള്ളത്.  
ഇങ്ങോട്ടു വരാൻ അനുമതി ചോദിക്കാറുള്ള ബന്ധുക്കൾ,പാർട്ടി പ്രവർത്തകർ,മറ്റു അഭ്യുദയകാംക്ഷികൾ തുടങ്ങിയവരോടൊക്കെ കേസിന്റെ ഈ നിർണ്ണായക സമയം കഴിഞ്ഞിട്ടാകാം എന്നു പറയുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഗൾഫ് നാടുകളിൽ നിന്നു കുറഞ്ഞ അവധിക്കു വന്നു പെട്ടെന്ന് മടങ്ങി പോകേണ്ട പ്രവാസി സഹോദരങ്ങളാണ് ഞായാറാഴ്ചകളിൽ കൂടുതലും വരാറുള്ളത്.
ദുബൈ PCFന്റെയും കുവൈറ്റ് PCF ന്റെയും സാരഥികളായ ആഫിക്കലി ചാമക്കാല, Humayoon വാടാനപ്പള്ളി എന്നിവർ ഇന്ന് വന്നിരുന്നു ആഫിക്കലി മുമ്പെന്ന പോലെ ഇപ്രാവശ്യവും കുടുംബസഹിതമാണ് വന്നത്  പെണ്മക്കളെളായ ഹിബ, ഫിദ എന്നിവരോടൊപ്പം UKG വിദ്യാർത്ഥിയായ മകൻ ഹാഫിസ് മുഹമ്മദും ഉണ്ടായിരുന്നു
നാട്ടിൽ പാർട്ടി പരിപാടികളുടെ പോസ്റ്റർ ഒട്ടിക്കുന്നവരോടൊപ്പം ഉറക്കമൊഴിഞ്ഞു പോകാറുള്ള ഹാഫിസ് കാറിൽ യാത്രയ്ക്കിടെ കേരളത്തിലെ പല സ്ഥലങ്ങളിലുംഎന്റെ ഫോട്ടോയുള്ള പോസ്റ്റർ കാണുമ്പോഴേക്കെ ആവേശത്തോടെ ഉപ്പായെ കാണിച്ചു കൊടുത്തുകൊണ്ടിരിന്നുവത്രെ!
ബാംഗ്ലൂരിലെ തമാസസ്ഥലത്തെത്തിയപ്പോൾ ആസിഫിനൊരു സംശയം "എന്റെ വീടിന്റെ മുന്നിലൊക്കെ ഉസ്താദിന്റെ കുറെ പോസ്റ്റർ ഉണ്ടല്ലോ ഉസ്താദിന്റെ വീടിന്റെ മുന്നിൽ ഉസ്താദിന്റെ ഒരു പോസ്റ്റർ പോലുമില്ലല്ലോ" എന്നതാണത്
മോനെ!പോസ്റ്ററുകളിൽ നിന്നു മാത്രമല്ല ഭൂമിയിൽ നിന്ന് തന്നെ നിർമ്മാർജ്ജനം ചെയ്യാൻ ആഗ്രഹിക്കുന്ന കുതന്ത്രശാലികളുടെ കുൽസിത വലയത്തിനുള്ളിലാണ് ഞാനുള്ളത് എന്ന തിരിച്ചറിവിലേക്ക് നീ എത്താറായില്ലല്ലോ?
ഈ വലയത്തിന്റെ വ്യാപ്തിയും മൂർച്ചയും നീ അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ നൽകിയ മിഠാ യിയും വാങ്ങി എനിക്ക് ഓമന മുത്തവും നൽകി സന്തോഷത്തിന്റെ പുഞ്ചിരിയോടെ മടങ്ങാൻ നിന്റെ പിഞ്ചു ഹൃദയത്തിനു കഴിയാതെ പോകുമായിരുന്നു.........

Post a Comment

Previous Post Next Post