കാസർകോട്:
ബദിയഡുക്കയിൽ പ്രവർത്തിക്കുന്ന കുനിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ധനം.
ആദൂര്‍ സി.എ നഗറിലെ മൊയ്തീന് കുഞ്ഞിയുടെ മകന് മുഹമ്മദ് സല്മാന് ഫാരിസിനെ (6) യാണ് സ്കൂളിലെ അറബി അധ്യാപകന് മര്‍ദ്ദിച്ചത്.
വെള്ളിയാഴ്ച്ച സ്കൂൾ വിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ കുട്ടിയെ തല്ലിയ വിവരം അറിയുന്നത്. വടി കൊണ്ടുള്ള തല്ലേറ്റ വലിയ പാടുകൾ കുട്ടിയുടെ ശരീരത്തിലുണ്ട്.
വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചെയ്തു.
ചൈൽഡ് ലൈൻ പ്രവർത്തകർ വന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ബദിയഡുക്ക പോലീസിന് കൈമാറി
Post a Comment