ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാന്. പാക് പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. സമാധാന സന്ദേശത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് പാക്കിസ്ഥാന് പറഞ്ഞു. അഭിനന്ദനെ വിട്ടയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനിടെയാണ് പാക്കിസ്ഥാന്റെ തീരുമാനം. കശ്മീര്‍ വിഷയം പ്രധാനമാണെന്നും കാര്യങ്ങള്‍ കൈവിട്ട് പോകാന്‍ പാടില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാന്
Snews Online
0
Post a Comment