പെരിയ ഇരട്ടക്കൊലപാതകം: മുഖ്യ സൂത്രധാരൻ അറസ്റ്റില്‍

കാസർകോട്:

പെരിയ ഇരട്ട കൊലപാതകത്തിന്റെ സൂത്രധാരൻ അറസ്റ്റിൽ. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇന്നലെ രാത്രിയിൽ കസ്റ്റഡിയിലെടുത്ത പീതാംബരന്റെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തുകയായിരുന്നു.കൊലപാതകം ആസൂത്രണം ചെയ്യുകയും കൃത്യം നിർവഹിക്കാൻ പുറത്തുനിന്ന് ആളുകളെ എത്തിച്ചതടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചത് പീതാംബരനാണെന്നാണ് വിവരം. ഒപ്പം തന്നെ കൃത്യത്തിൽ പങ്കെടുത്തവർ, അവർ സഞ്ചരിച്ചിരുന്ന വാഹനം എന്നിവയേപ്പറ്റി വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പീതാംബരനൊപ്പം കൊലപാതകത്തിൽ പങ്കുള്ള മറ്റുചിലരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ എണ്ണം എത്രയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. നിർണായകമായ വ്യക്തി പിടിയിലായതോടെ അന്വേഷണ സംഘം ആത്മവിശ്വാസത്തിലാണ്. ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിലായതോടെഇതിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. പാർട്ടിയുടെ മറ്റ് ഭാരവാഹികൾ കൃത്യത്തിൽ പങ്കാളികളായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post