ഏഴ് തോക്കുകളും തിരകളുമായി നായാട്ട് സംഘം പിടിയില്‍l

കാസര്‍കോട്: ഏഴ് തോക്കുകളും തിരകളുമായി കാറില്‍ പോവുകയായിരുന്ന അഞ്ചംഗ നായാട്ട് സംഘത്തെ ഫോറസ്റ്റ് ഫഌിംഗ് സ്‌ക്വാഡ് സംഘം കാനത്തൂരിന് സമീപം കയര്‍പള്ളത്തുവെച്ച് അറസ്റ്റുചെയ്തു. കരിവേടകം സ്വദേശികളായ കെ.പി. സുകുമാരന്‍ (52), ശ്രീജിത്ത് (22), നാരായണന്‍ (63), മണികണ്ഠന്‍ (31), മഹേഷ് (30) എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത അഞ്ച് തോക്കുകളും ലൈസന്‍സുള്ള രണ്ട് തോക്കുകളും തിരകളും പിടിച്ചെടുത്തു. 


ഫോറസ്റ്റ് ഫഌിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ എം.കെ. നാരായണന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നുരാവിലെ ഏഴരയോടെ നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. സെക്ഷന്‍ ഓഫീസര്‍ കെ. മധുസൂദനന്‍, പി. ശ്രീധരന്‍, കെ. രാജു, വി.വി. പ്രകാശന്‍, പി. പ്രദീപ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ട്. കാര്‍ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്

Post a Comment

Previous Post Next Post