പാക് അധീന കാശ്മീരിലെ ഭൂകമ്പത്തിൻ്റെ ചിത്രം ഇന്ത്യൻ ആക്രമണമായി പ്രചരിപ്പിച്ച് സംഘപരിവാർ

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണമെന്ന പേരില്‍ വ്യാജ വീഡിയോയ്ക്കു പിന്നാലെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിച്ച് സംഘപരിവാർ. ഭീകരാക്രമണത്തില്‍ 350 ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. എന്നാൽ ചിത്രങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. മരണ സംഖ്യയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് വ്യാജ ചിത്രങ്ങളുമായി സംഘപരിവാര്‍ രംഗത്തെത്തിയത്.


പാക് അധീന കാശ്മീരില്‍ 2015 ഒക്ടോബര്‍ എട്ടിന് നടന്ന ഭൂകമ്പത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജില്‍ പ്രചരിപ്പിക്കുന്നത്. ബിബിസി വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ദൃശ്യങ്ങള്‍ വ്യോമാക്രമണം നടന്ന സ്ഥലമെന്ന പേരിലാണ് പ്രചരിപ്പിക്കപ്പെടുന്നത് `ഇനി തെളിവ് കിട്ടിയില്ല എന്ന് പറയരുത്´- എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. 

ഇതേസമയം വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച രണ്ട് ഇ​ന്ത്യ​ൻ യുദ്ധവി​മാ​നങ്ങൾ  അവകാശവാദം ഉന്നയിച്ച് പാ​കി​സ്ഥാ​ൻ രംഗത്തെത്തിയതും വ്യാജ ചിത്രങ്ങളുമായാണ്. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഒ​ഢീ​ഷ​യി​ൽ ത​ക​ർ​ന്നു വീ​ണ ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ ചി​ത്ര​മാ​ണ് പാ​ക്കി​സ്ഥാ​ൻ ഇതിനായി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ഇന്ത്യൻ വിമാനം  വെ​ടി​വ​ച്ചി​ട്ടെന്നും ഇ​ന്ത്യ​ൻ പൈ​ല​റ്റി​നെ അ​റ​സ്റ്റു ചെ​യ്ത​താ​യും പാകി​സ്ഥാൻ​ൻ മാധ്യമങ്ങൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. 

Post a Comment

Previous Post Next Post