ലോക സഭാ തെരെഞ്ഞെടുപ്പിൽ പി.ഡി.പി മത്സരിക്കും;സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങൾ സ്ഥാനാർത്ഥി

കാസറഗോഡ്;

 ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മതേതര ശക്തികള്‍ വളരെ ജാഗ്രതയോടെയുള്ള സമീപനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും,വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് ഫലം സംഘ് പരിവാര്‍ ഫാസിസ്റ്റു ശക്തികള്‍ക്ക് എതിരെയുള്ള വിധിയെഴുത്താകുമെന്നും 
പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു 

ഉപ്പള വ്യാപാരി ഭവനില്‍ ഫെബ്രുവരി 26ന് നടന്ന പിഡിപി പാര്‍ലമെന്റ് മണ്ഡലം
കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസ്റ്റു ശക്തികള്‍ അധികാരം തിരിച്ചു പിടിക്കാന്‍ രാജ്യത്ത് വര്‍ഗീയ ദ്രുവീകരണം ഉണ്ടാകാന്‍ ശക്തമായി ശ്രമിക്കുന്നു എന്ത് വില കൊടുത്തും അത്തരം ശ്രമങ്ങള്‍ ചെറുത്ത് തോല്‍പിക്കണം

കാസറഗോഡ് ജില്ലയുടെ ജനത പ്രതേകിച്ചു ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി 

തിരഞ്ഞെടുപ്പില്‍ പിഡിപി സ്വീകരിക്കുന്ന നിലപാടും പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ നീതി നിഷേധവും കേരള രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രതിഫലിപ്പിക്കും യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ബഷീര്‍ പറഞ്ഞു.

കര്‍ണാടക ജസ്റ്റിസ് ഫോറം സെക്രട്ടറി അബ്ദുല്‍ റഹീം, മഅദനി അഭിമാനി ബലഗ കര്‍ണാടക അധ്യക്ഷന്‍ അസീസ് സുഹൂരി പുനച്ച, മുഖ്യ അതിഥികളായിരുന്നു 

ലോകസഭ തിരഞ്ഞെടുപ്പില്‍ കാസറഗോഡ് മണ്ഡലത്തില്‍ നിന്നും പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം സയ്യിദ് മുഹമ്മദ് സകാഫ് തങ്ങളെ മത്സരിപ്പിക്കണമെന്ന് ഐക്യകണ്ടേന ഉള്ള അഭിപ്രായം സംസ്ഥാന കമ്മിറ്റയെ അറിയിക്കും 

പിഡിപി ജില്ലാ അധ്യക്ഷന്‍ റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എം കെ അബ്ബാസ് അബ്ദുല്‍ റഹ്മാന്‍ പുത്തിഗെ ജില്ലാ ട്രെഷറര്‍ അസീസ് ഷേണി ജില്ലാ ഉപാധ്യക്ഷന്മാര്‍ കെപി മുഹമ്മദ് ഉപ്പള, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, മണ്ഡലം ഭാരവാഹികളായ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബ്ദുള്ള ഊജന്തടി, ജാസിര്‍ പോസോട് കാദര്‍ ലബ്ബൈക്, ഇബ്രാഹിം കോളിയടുക്കം അബ്ദുറഹ്മാന്‍ ചാത്തങ്കൈ, പി സി എഫ് പ്രതിന്ധികളായ മുസ അടക്കം, അഫ്‌സല്‍ മള്ളങ്കൈ, റഫീഖ് പോസോട്, ഫാറൂഖ് പച്ചമ്പള, എന്നിവര്‍ സംസാരിച്ചു 
ജില്ലാ ജോയിന്റ് സെക്രട്ടറി ആബിദ് മഞ്ഞംപാറ പ്രതിജ്ഞ ചൊല്ലി കൊടുത്തു ജില്ലാ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ബദിയടുക്ക സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി കളനാട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post