കളത്തൂർ:
മദീന മഖ്ദൂം ജുമാ മസ്ജിദിൽ മാസാന്തം നടത്തി വരുന്ന സ്വലാത്ത് ഹൽഖയുടെ വാർഷികവും രണ്ടു ദിവസത്തെ പ്രഭാഷണവും മാർച്ച് 4, 5 തിയ്യതികളിൽ നടക്കും.
മാർച്ച് 4 തിങ്കളാഴ്ച്ച വൈകീട്ട് കളത്തൂർ ജാറം, മുഹിമ്മാത്ത് അഹ്ദൽ മഖാം സിയാറത്തുകൾക്ക് ശേഷം ജമാഅത്ത് പ്രസിഡന്റ് മൊയിദു ഹാജി പതാക ഉയർത്തും.
രാത്രി 7 മണിക്ക് സയ്യിദ് കെ.എസ് മുഖ്താർ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
സുലൈമാൻ സഖാഫി ദേശാങ്കുളം അദ്ധ്യക്ഷത വഹിക്കും.
അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തും.
5 ചൊവ്വ അസ്ഥമിച്ച രാത്രി 8 മണിക്ക്
ആത്മീയ ദിഖ്ർ ദുആ മജ്ലിസിന് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറ നേതൃത്വം നൽകും.
കെ.പി.ഹുസൈൻ സഅദി കെസി റോഡ് ഉൽഭോധനം നടത്തും
മൂസ സഖാഫി കളത്തൂർ, ഹസൻ മുസ്ല്യാർ, ജിലാനി അബ്ദുറഹ് മാൻ ഹാജി, കെ.എസ്.അബ്ബാസ് ഹാജി, മുഹമ്മദ് പി.വി, ലത്തീഫ് മാസ്റ്റർ കളത്തൂർ, മുസ മുസ്ലിയാർ കളത്തൂർ, കെ.എസ്. യൂസുഫ് ഹാജി, അബ്ദുല്ല സജങ്കില, അബ്ദുൽ ഖാദർ ഹാജി, ആസ്വിഫ് ഹിമമി, അബ്ദുറഹ് മാൻ സാരിസൻസാർ സംബന്ധിക്കും.
Post a Comment