കോളിയടുക്കത്ത്കാര്‍ സ്‌കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട് : 

കാര്‍ സ്‌കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തലക്ലായി സുബ്രഹ്മണ്യം ക്ഷേത്രത്തിനു സമീപത്തെ പരേതനായ മോഹനന്റെയും ചന്ദ്രികയുടെയും മകന്‍ വിനോദ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച കോളിയടുക്കം മാവേലി സ്റ്റോറിനു മുന്‍വശത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ വിനോദിനെ ഉടന്‍ മംഗ്‌ളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ
മരണം സംഭവിക്കുകയായിരുന്നു.

സഹോദരങ്ങള്‍ : വിദ്യാധരന്‍, മഹേഷ്‌

Post a Comment

Previous Post Next Post