മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്: സി.പി.എമ്മിൽ സി.എച്ച്.കുഞ്ചമ്പു, കെ.കെ.അബ്ദുല്ലക്കുഞ്ഞി, കെ.ആർ.ജയനന്ദൻ സി.എ സുബൈർ എന്നിവർ പരിഗണനയിൽ

മഞ്ചേശ്വരം:

പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കെ.സുരേന്ദ്രന്റെ കേസ് പിൻവലിക്കപ്പെടുകയാണെങ്കിൽ, പാർലമെന്റ് തിരഞ്ഞെടുപ്പോടൊപ്പം തന്നെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് നടക്കാൻ സാദ്ധ്യതയുണ്ടെന്ന തരത്തിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തി കൊണ്ടിരിക്കുന്നത് 

ഇടതുപക്ഷ സ്ഥാനാർത്ഥി എന്ന നിലയിൽ സി.എച്ച് കുഞ്ഞമ്പുവിനും, കെ.കെ.അബ്ദുല്ല ബബ്രാണക്കുമാണ് പൊതുസമൂഹം ഏറെ പ്രാധാന്യം നൽകുന്നതെങ്കിലും വി. പി.പി.മുസ്തഫയുടെയും, ബ്ലോക്ക് പഞ്ചായത്തംഗവും, പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എന്ന നിലയിൽ കെ.ആർ.ജയാനന്ദന്റെ പേരു് പരിഗണനാ ലിസ്റ്റിൽ വരാനാണ് സാദ്ധ്യത.

കുമ്പള ഏരിയ സെക്രട്ടറിയും സംഘപരിവാറിനോട് ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന സി.എ സുബൈറും സിപിഎം സ്ഥാനാർഥി പട്ടികയിൽ ഇടംപ്പിടിക്കും 

ന്യൂനപക്ഷങ്ങൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ 2006 ലെ അട്ടിമറി വിജയം ആവർത്തിക്കാനാണ് സിപിഎം ന്റെ ശ്രമം 

തുടർച്ചയായി നാല്‌ തവണ നിയമസഭയിലെത്തിയ മുസ്ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സിഎച് കുഞ്ഞമ്പു 2006ൽ മഞ്ചേശ്വരം മണ്ഡലം സിപിഎംമിന് നൽകിയത്

അതിന് ശേഷം നടന്ന 2011ലെ തിരഞ്ഞെടുപ്പിൽ പിബി അബ്ദുൽ റസാഖിലൂടെ മുസ്ലിം ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു 

2016ലെ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ കെ സുരേന്ദ്രനെ 89 വോട്ടിന് പരാജയപ്പെടുത്തി പിബി എ അബ്ദുൽ റസാഖ് വീണ്ടും മഞ്ചേശ്വരത്തുനിന്നും നിയമസഭയിലെത്തി 

പിബി അബ്ദുൽ റസാഖിന്റെ വിയോഗത്തെ തുടർന്നാണ് മഞ്ചേശ്വരത്ത് വീണ്ടും തിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞത് 

ന്യൂനപക്ഷ സ്ഥാനാർത്ഥികളെ രംഗത്തിറക്കി മണ്ഡലം തിരിച്ച് പിടിക്കാമെന്നും സിപിഎം കണക്ക് കൂട്ടുന്നു അങ്ങനെ വന്നാൽ കെ.കെ അബ്ദുള്ളയോ, സി.എ സുബൈറോ, അവസാന ഒന്നിൽ സ്ഥാനം പിടിക്കും

കെ.കെ.അബ്ദുല്ല സി.പി.എമ്മിൽ അടുത്ത കാലത്താണ് എത്തപ്പെട്ടതെങ്കിലും, അദ്ദേഹത്തെ പാർട്ടി ഏറെ വിശ്വാസത്തിലെടുക്കുകയും അതിവേഗം തന്നെ പാർട്ടിയുമായി ബന്ധപ്പെട്ട പോഷക സംഘടനകളിൽ ഉന്നത സ്ഥാനങ്ങൾ നൽകുകയും ചെയ്തിരുന്നു. 

നിലവിൽ കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്   അതിന് പുറമെ പാർട്ടിയുടെ ജില്ലാ, സംസ്ഥാന നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്നതിലും അദ്ദേഹം മുൻപന്തിയിലാണ്.

ജില്ലയിൽ തന്നെ മുസ്ലിം ലീഗിന്റെ ഉന്നത സ്ഥാനങ്ങൾ കൈവരിച്ച ഒരാളെന്ന നിലയിൽ പാർട്ടി വിട്ട് പോയിട്ടും മുസ്ലിം ലീഗിലെ വലിയൊരു വിഭാഗം കെ.കെ.യെ അംഗീകരിക്കുകയും, പല വിഷയങ്ങളിലും ഇപ്പോഴും കെ.കെ.യുടെ സഹായം തേടിയെത്തുന്നു എന്നതും ശ്രദ്ധേയമാണ്. 

ചെർക്കളം അബ്ദുല്ലയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും, അദ്ദേഹം നിയസഭയിലേക്ക് മത്സരിച്ചപ്പോഴെല്ലാം ഏറെ ഭംഗിയായി തിരഞ്ഞെടുപ്പ് ചുമതലക്കാരനെന്ന നിലയിലും, മണ്ഡലത്തിലെ 198 ബൂത്തിലും ജനകീയമായ ഏറെ ബന്ധമുള്ള ഒരു നേതാവാണ് കെ.കെ. 'അബ്ദുല്ല.

നിലവിൽ സി.പി.എം.വോട്ട് പറ്റേണിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നതിനാൽ സി.എച്ച്.കുഞ്ഞമ്പു സ്ഥാനാർത്ഥിയാവാൻ താൽപര്യം പ്രകടിപ്പിക്കില്ലന്നാണ് ലഭ്യമാകുന്ന സൂചന.

Post a Comment

Previous Post Next Post