കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി.


ദേളി ;
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കാരന്തൂര്‍ മര്‍ക്കസ് ജനറല്‍ മാനേജരും കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിയുമായ സി മുഹമ്മദ് ഫൈസിക്ക് ദേളി സഅദിയ്യയില്‍ സ്വീകരണം നല്‍കി. എം 

എ അബ്ദുല്‍ വഹാബിന്റെ അദ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ കെ ഹുസൈന്‍ ബാഖവി സൈദലവി ഖാസിമി കുട്ടശ്ശേരി  അബ്ദുല്ല ബാഖവി അബ്ദുറഹ്മാന്‍ സഖാഫി ഊരകം ഇസ്മാഈല്‍ സഅദി പാറപ്പള്ളി അബ്ദുല്‍ റഷീദ് സഅദി താജുദ്ദീന്‍ നെല്ലിക്കട്ട തുടങ്ങിയവര്‍ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു.  

Post a Comment

Previous Post Next Post