അഭിനന്ദൻ തിരിച്ചുവരവ് ഒരു മോഡിഫൈഡ് വിജയമാണെങ്കിൽ, മോദിജി ആ 54 സൈനികർ ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും പറഞ്ഞുതരണം അങ്ങ് ?? അഡ്വ ശ്രീജിത്ത് പെരുമന
www.snewskasaragod.com
അഭിനന്ദന്റെ മോചനത്തിന് പിന്നാലെ പാകിസ്താന് തടവിലാക്കിയ 54 സൈനികര്‍ എവിടെയെന്ന ചോദ്യം ബാക്കിയാകുന്നു. മോഡിയുടെ ഭീഷണിയ്ക്ക് വഴങ്ങി പാകിസ്ഥാന് ഇന്ത്യന്‍ പൈലറ്റിനെ വിട്ടയച്ചു എന്ന തരത്തില്‍ ബിജെപി പ്രചരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ അഡ്വ ശ്രീജിത് പെരുമനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
പോസ്റ്റിന്റെ പൂർണ രൂപം
അഭിനന്ദൻ തിരിച്ചുവരവ് ഒരു മോഡിഫൈഡ് വിജയമാണെങ്കിൽ, മോദിജി ആ 54 സൈനികർ ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും പറഞ്ഞുതരണം അങ്ങ് ??
നാഗ്പൂരിൽ നിന്നും കണ്ണുരുട്ടി പേടിപ്പിച്ചിട്ടാണെങ്കിലും, 56 ഇഞ്ച് നെഞ്ചും വിരിച്ച് ഗീർവാണമടിച്ചിട്ടാണെങ്കിലും, ജനീവ കൺവെൻഷനോ, ആമസോൺ ഉടമ്പടിയോ എടുത്തു വീശിയിട്ടാണെങ്കിലും താഴെ പറയുന്ന ആ 54 സൈനികരെ പാകിസ്ഥാനിൽ നിന്നും തിരികെ കൊണ്ടുവരണം.. അവരിൽ എത്ര ആളുകൾ ഇപ്പോൾ ജീവനോടെയുണ്ടെന്നു പോലും അറിയില്ല. പലരും ജീവച്ഛവങ്ങളായിട്ടുണ്ടാകാം എങ്കിലും അഭിനന്ദനെപ്പോലെ പോലെത്തന്നെ അവരും രാജ്യത്തിനായി ആയുധമെടുത്ത സൈനികരായിരുന്നു.
49 വർഷങ്ങൾക്കിപ്പുറം ബന്ധുക്കൾ ഇരുട്ടിൽ തപ്പുകയാണ്. അവർ കയറിയിറങ്ങാത്ത ഓഫീസുകളില്ല, അവർ കേണപേക്ഷിക്കാത്ത പ്രധാനമന്ത്രിമാരും വിദേശകാര്യ മന്ത്രിമാരുമില്ല..അവർ മുട്ടാത്ത വാതിലുകളില്ല. തങ്ങളുടെ ഉറ്റവർ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാതെ രാജ്യസ്നേഹത്തിന്റെ ശേഷിപ്പുകളുമായി ജീവിതം തള്ളിനീക്കുന്നവരുടെ വേദനകൾ രാജ്യം യുദ്ധത്തെക്കുറിച്ചു ചിന്തിക്കുന്ന ഈ വേളയിലെങ്കിലും ചർച്ച ചെയ്യപ്പെടണം….,
ഔദ്യോധികമായി ഇന്ത്യയും പാകിസ്താനും പ്രഖ്യാപിച്ച യുദ്ധത്തിൽ കാണാതായവരോ, പാക്സിസ്ഥാൻ സൈന്യത്തിന്റെ പിടിയിലകപ്പെട്ടവരോ ആണ് ഒരു മലയാളി വൈമാനികൻ ഉൾപ്പെടെയുള്ള ആ 54 ധീര സൈനികർ.
കാർഗിൽ യുദ്ധത്തിന്റെ വിജയാഘോഷങ്ങൾ നടത്തുന്ന ഓരോ ഓർമ്മദിനത്തിലും ഒന്ന് സ്മരിക്കപ്പെടാൻപോലും യോഗ്യത നിഷേധിക്കപ്പെട്ടവർ. ഇപ്പോൾ ഒരു രാജ്യവും അതിലെ നൂറുകോടി ജനങ്ങളും യുദ്ധമില്ലാതെപോലും ശത്രുരാജ്യത്തകപ്പെട്ട ഒരു സൈനികന്റെ തിരിച്ചുവരവിനായി കണ്ണീർപൊഴിക്കുമ്പോൾ, ആധികാരിക വിജയം നേടിയ ഒരു യുദ്ധത്തിൽ രാജ്യത്തിന്റെ കാവലാളുകളായ 54 സൈനികർ നമ്മുടെ ഓർമ്മകളിൽപോലുമില്ല എന്നത് ദേശസ്നേഹവും, പട്ടാള സ്നേഹവും നിറഞ്ഞു തുളുമ്പുന്ന ഈ അവസരത്തിലെങ്കിലും ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു…
യുദ്ധവിമാനം പറത്തി പ്രത്യാക്രമണം നടത്തി ശത്രുരാജ്യത്തെ തുരത്തിയ ധീര വൈമാനികൻ വിങ് കമാണ്ടർ അഭിനന്ദൻ വർദ്ധമാന്റെ മോചനത്തിൽ രാജ്യത്തിന്റെ ആഹ്ലാദത്തിൽ പങ്കുകൊള്ളുമ്പോഴും ആ സൈനികന്റെ ധീരതയിൽ അഭിമാനംകൊള്ളുമ്പോഴും വോട്ടുബാങ്കുകളോ, തിരഞ്ഞെടുപ്പിലെ ചർച്ചയ്ക്കുള്ള ആകാതിരുന്നതിനാൽ രാജ്യം മറന്ന ആ 54 ധീര സൈനികരെ ഒരുവേള സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരണമെന്നുള്ള അതിദയനീയ അപേക്ഷ മുന്നോട്ടുവെക്കട്ടെ…..
ആർമിയിൽ നിന്നും പാകിസ്ഥാൻ പിടിയിലുള്ളവർ
Service No Unit
Major SPS Waraich IC-12712 15 Punjab
Major Kanwaljit Singh Sandhu IC-14590 15 Punjab
2/Lt Sudhir Mohan Sabharwal SS-23957 87 Lt Regiment
Capt Ravinder Kaura SS-20095 39 Med Regiment
Capt Giri Raj Singh IC-23283 5 Assam
Capt Om Prakash Dalal SS-22536 Grenadiers
Maj AK Ghosh IC-18790 15 Rajput
Maj AK Suri SS-19807 5 Assam
Capt Kalyan Singh Rathod IC-28148 5 Assam
Major Jaskiran Singh Malik IC-14457 8 Raj. Rifles
Major SC Guleri IC-20230 9 Jat
Lt Vijay Kumar Azad IC-58589 1/9 G R
Capt Kamal Bakshi IC-19294 5 Sikh
2/ Lt Paras Ram Sharma SS-22490 5/8 G R
Capt Vashisht Nath
L/Hv. Krishna Lal Sharma 13719585 1 JK Rifles
Subedar Assa Singh JC-41339 5 Sikh
Subedar Kalidas JC-59 8 JK LI
L/Nk Jagdish Raj 9208735 Mahar Regiment
L/Nk Hazoora Singh 682211303
Gunner Sujan Singh 1146819 14 Fd Regiment
Sepoy Daler Singh 2461830 15 Punjab
Gnr Pal Singh 1239603 181 Lt Regiment
Sepoy Jagir Singh 2459087 16 Punjab
Gnr Madan Mohan 1157419 94 Mountain Regiment
Gnr Gyan Chand
Gnr Shyam Singh
L/Nk Balbir Singh
S B S Chauhan
വ്യോമസേനയിൽ നിന്നും കാണാതയവർ
Service No. Unit
Sq Ldr Mohinder Kumar Jain 5327-F(P) 27 Sqn
Flt Lt Sudhir Kumar Goswami 8956-F(P) 5 Sqn
Flying Officer Sudhir Tyagi 10871-F(P) 27 Sqn
Flt Lt Vijay Vasant Tambay 7662 –F(P) 32 Sqn
Flt Lt Nagaswami Shanker 9773-F(P) 32 Sqn
Flt Lt Ram Metharam Advani 7812-F(P) JBCU
Flt Lt Manohar Purohit 10249(N) 5 Sqn
Flt Lt Tanmaya Singh Dandoss 8160-F(P) 26 Sqn
Wg Cdr Hersern Singh Gill 4657-F(P) 47 Sqn
Flt Lt Babul Guha 5105-F(P)
Flt Lt Suresh Chander Sandal 8659-F(P) 35 Sqn
Sqn. Ldr. Jal Manikshaw Mistry 5006-F(P)
Flt Lt Harvinder Singh 9441-F(P) 222 Sqn
Sqn Ldr Jatinder Das Kumar 4896-F(P) 3 Sqn
Flt Lt LM Sassoon 7419-F(P) JBCU
Flt Lt Kushalpal Singh Nanda 7819-F(N) 35 Sqn
Flg Offr. Krishan L Malkani 10576-F(P) 27 Sqn
Flt Lt Ashok Balwant Dhavale 9030-F(P) 1 Sqn
Flt Lt Shrikant C Mahajan 10239-F(P) 5 Sqn
Flt Lt Gurdev Singh Rai 9015-F(P) 27 Sqn
Flt Lt Ramesh GKadam 8404-F(P) TACDE
Flg Offr. KP Murlidharan 10575-F(P) 20 Sqn
Naval Pilot Lt. Cdr Ashok Roy
Sqn Ldr Devaprasad Chatterjee
Plt Offr Tejinder Singh Sethi
1971 ലെ യുദ്ധത്തിലെ ദയനീയ തോൽവി മറച്ചുപിടിക്കാൻ അന്നുമുതൽ ശ്രമിച്ച പാകിസ്ഥാൻ ഒരിക്കൽപോലും മേൽ പറഞ്ഞ സൈനികരുടെ വിവരങ്ങൾ ഇന്ത്യക്ക് കൈമാറിയിട്ടില്ല. 2000 ൽ പാകിസ്ഥാൻ ജയിലുകളിൽ ഒരു ഇന്ത്യൻ സൈനികൻ പോലുമില്ല എന്ന് പർവേസ് മുഷറഫ് പറയുന്ന സമയത്തും പാകിസ്ഥാൻ ജയിലുകളിൽ ഇന്ത്യൻ കണക്കു പ്രകാരമുള്ള നൂറുകണക്കിന് സൈനികരുണ്ടായിരുന്നു. 71 ലെ യുദ്ധത്തിന് ശേഷം പിടിക്കപ്പെട്ട 9300 സൈനികരെയുദ്ധ തടവുകാരായി കണക്കാക്കി ഇന്ത്യ പാകിസ്താന് വിട്ടുനൽകിയിട്ടും പാകിസ്ഥാൻ മറച്ചുവെച്ച സൈനികരായിരുന്നു ഇവർ. 2005 ൽ 187 ഇന്ത്യക്കാർ പാകിസ്ഥാൻ ജയിലുണ്ടെന്ന ഔദ്യോദിക രേഖ പാകിസ്ഥാൻ ഇന്ത്യക്ക് നല്കിയപ്പോഴും മുകളിൽ പറഞ്ഞുവെച്ച 54 സൈനികർ ഒന്നിലും പരാമർശിക്കപ്പെട്ടിരുന്നില്ല.
അന്തരാഷ്ട്ര മാധ്യമമായ ബിബിസി നടത്തിയ ഒരു വാർത്താധിഷ്ഠിത പരിപാടിയുടെ ഷൂട്ടിങിനിടെയാണ് ഇത്തരത്തിൽ അനധികൃതമായി ഇന്ത്യൻ സൈനികരെ ക്രൂരതകൾക്കിരയാക്കി പാകിസ്ഥാൻ ജയിലുകളിൽ പാർപ്പിച്ചുവെന്ന വിവരങ്ങൾ പുറത്തുവരുന്നത്. പിന്നീട്ട് ടൈ൦ മാഗസിനിലും യുദ്ധത്തടവുകാരെ രഹസ്യമായി പാർപ്പിച്ചിരിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിച്ചു. അതിനു ശേഷം അനവധി നിരവധി പ്രധാനമന്ത്രിമാരും വിദേശകാര്യ മന്ത്രിമാരും വന്നുവെങ്കിലും ” ആരെങ്കിലും പാകിസ്ഥാൻ ജയിലുണ്ടോ ” എന്ന ചോദ്യത്തിനപ്പുറം മറ്റു നയതന്ത്ര നിലപാടുകളോ ആത്മാർത്ഥ പ്രവർത്തനങ്ങളോ നടന്നില്ല എന്നതാണ് യാഥാർഥ്യം.
മോദിയുടെ മാഹത്മ്യവും, സംഘശക്തിയും പാടിപുകഴ്ത്തുകയും, ജനീവ കരാറിലെ നിയമങ്ങൾ അന്താരാഷ്ട്രതലത്തിൽ അമ്മാനമാടുകയും ചെയ്യുന്ന ഈ അവസരത്തിലെങ്കിലും ആ 54 സൈനികരെ കുറിച്ചുള്ള വിവരങ്ങൾ അവരുടെ ഉറ്റവർക്കെങ്കിലും നൽകാൻ രാജ്യം ബാധ്യസ്ഥരാണ്. അവർ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനെങ്കിലും ഈ വിഷയത്തിൽ നയതന്ത്രം നടത്തണം അല്ലാതെ മരണപ്പെട്ടു എന്ന സർട്ടിഫിക്കറ്റ് നൽകി നഷ്ടപരിഹാരവും ഒരു വീര ചക്രവും നൽകുന്നതോടെ തീരരുത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനു അതിലെ സൈനികരോടുള്ള ബാധ്യത.
ഇപ്പോൾ വിങ് കമാണ്ടർ അഭിനന്ദനെ വിട്ടുതന്നതിനെക്കുറിച്ചു ജനീവ കരാറും പൊക്കിപ്പിടിച്ച് നാട്ടിൽ നട്ടാൽ മുളക്കാത്ത ഗീർവാണവുമായി വരുന്നവർ ഒന്നോർക്കുക ജനീവ കരാർ പ്രകാരം കമ്മീഷനെപോലും നിയോഗിക്കാതെയാണ് 9300 സൈനികരെ ഇന്ത്യ പാകിസ്താന് നൽകിയത്. ഇപ്പോൾ സമാധാന സാഹചര്യങ്ങൾക്കായി പാകിസ്ഥാൻ പാർലമെന്റിൽ പ്രധാനമന്ത്രിയും ഐക്യകണ്ഡേന എല്ലാ അംഗംങ്ങളും എടുത്ത നയപരമായ തീരുമാനത്തെ മോഡിഫൈഡ് തന്ത്രമാക്കി മാറ്റാനും അങ്ങനെ ആസന്നമായ തിരഞ്ഞെടുപ്പിനെ ദേശ സ്നേഹത്തിന്റെ പേരിൽ ദ്രുവീകരിയ്ക്കാനും നടക്കുന്ന ശ്രമങ്ങൾ പൊള്ളയാണെന്ന് ജനങ്ങൾ തിരിച്ചറിയാതിരിയ്ക്കാണെങ്കിലും പ്രിയ മോദിജി അങ്ങ് ആ 54 സൈനികർക്കായി ഒന്നുകൂടെ ഒരു നയതന്ത്രകൂടെ പയറ്റണം.
ഒരു പ്രാവശ്യംകൂടെ പാകിസ്ഥാന് ആ ജനീവ കരാറിലെ നിയമങ്ങൾ പറഞ്ഞുകൊടുക്കണം ചുരുങ്ങിയപക്ഷം ഉറ്റവർക്ക് അവരുടെ പ്രിയരുടെ അന്ത്യകർമ്മങ്ങളെങ്കിലും ചെയ്യാൻ ഒരു സാഹചര്യമൊരുക്കണം…
Post a Comment