അടൂരിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ കോട്ടയം സ്വദേശികളുടേതെന്ന് വിവരം; വിഷം കഴിച്ച് ആത്മഹത്യയെന്ന് നിഗമനം

മുള്ളേരിയ: 


അഡൂർ പാലത്തിനടിയിലെ ഡ്രൈനേജില്‍ കണ്ടെത്തിയ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ കോട്ടയം സ്വദേശികളെയെന്ന് വിവരം. കോട്ടയം സ്വദേശികളായ തങ്കമ്മയും തങ്കച്ചനെന്നുമാണ് വിവരം. കഴിഞ്ഞ കുറച്ച്‌ നാളുകളായി കുറ്റിക്കോല്‍ ചാടകത്ത് ഭാഗത്ത് ഇവര്‍ വാടകയ്ക്ക് താമസിച്ച്‌ വരികയായിരുന്നു. വാടക വീടിനടുത്തെ റോഡിനടിയിലെ കലുങ്കില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇവര്‍ മദ്യത്തില്‍ വിഷം കലര്‍ത്തി കഴിച്ച്‌ ജീവനൊടുക്കിയതായാണ് സംശയം

Post a Comment

Previous Post Next Post