മുള്ളേരിയ:
സംസ്ഥാന പാതയിൽ കാറഡുക്ക പൂവടുക്കയിൽ ലോറി കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ
വിദ്യാർത്ഥി മരിച്ചു
വിജിത്ത് (12) ആണ് മരിച്ചത്
മൂന്ന് പേർക്ക് പരിക്ക്.
പാടി ബെള്ളൂർ ഇംബ്രാൻവളപ്പിലെ പി വി രാഘവേന്ദ്ര പ്രസാദ്, ഭാര്യാ പിതാവ് വിഷ്ണുമൂർത്തി, ഭാര്യയുടെ അമ്മ ജയലക്ഷ്മി എന്നിവർക്കാണ് പരിക്ക്. ഇതിൽ വണ്ടിയുടെ മുൻഭാഗത്ത് ഉണ്ടായിരുന്ന രാഘവേന്ദ്രയ്ക്കും വിജിത്തിനുമുള്ള പരിക്ക് ഗുരുതരമായിരുന്നു
ഇവരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
വിജിത്ത് ഇന്നു പുലർച്ചെ മരിച്ചു
തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പാടി ബെള്ളൂർ മഹാവിഷ്ണു ക്ഷേത്രത്തിലെയും കാവുഗോളി അമ്പലത്തിലെയും പൂജാരിയായ രാഘവേന്ദ്രയാണ് വണ്ടി ഓടിച്ചത്. പാടിയിൽ ശിവരാത്രി പൂജകൾ കഴിഞ്ഞ് ചെർക്കള വഴി ഭാര്യ വീടായ ഈശ്വരമംഗലത്തേക്ക് പോവുകയായിരുന്നു. ഇതേ സമയം മുള്ളേരിയ ഭാഗത്ത് നിന്ന് വന്ന മിനി ഗുഡ്സ് ലോറി പൂവടുക്കം വളവിന് ശേഷമുള്ള ചെറുവളവിൽ വെച്ച് ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പകുതി ഭാഗം തകർന്ന കാർ നൂറു മീറ്റർ ദൂരം പൂവടുക്ക വളവിൽ വെച്ച് മരത്തിലിടിക്കുകയായിരുന്നു
കാറിന്റെ മുൻ സീറ്റിലിരുന്ന വിജിത്തിന് സാരമായ പരിക്കേറ്റത് രണ്ടാമത്തെ ഇടിയിലാണ്. പരിക്കേറ്റ വിഷ്ണുമൂർത്തിയേയും ജയലക്ഷ്മിയെയും ചെങ്കള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post a Comment