ദേശീയ പാതയിൽ വീണ്ടും കുഴികൾ.അപകടങ്ങൾ തുടർക്കഥയാകുന്നു

 കാസർകോട് :
മൊഗ്രാൽ മുതൽ കറന്തക്കാട് വരെയുള്ള ദേശീയ പാതയിൽ വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ അപകടങ്ങളും നിത്യ സംഭമായി.ചെറുതും വലുതുമായ നിരവധി കുഴികളാണ് ഈ ഭാഗങ്ങളിൽ ഉള്ളത്.ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്.കഴിഞ്ഞ ദിവസം കുന്നിൽ ദേശീയ പാതയിലെ കുഴിയിൽ ബൈക്ക് വീണ് രണ്ട് യാത്രക്കാർക്ക് സാരമായി പരിക്കേറ്റിരുന്നു. കുഴികളിൽ വീണാണ് അപകടം ഉണ്ടാകുന്നത്.അപകടങ്ങൾ വരുത്തുന്ന കുഴികൾ അടക്കാൻ നടപടി വേണമെന്നാവശ്യം ശക്തമായിരിക്കുന്നു. ദേശീയ പാതയിയെ കുഴികൾ എത്രയും വേഗത്തിൽ അടക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ബി. കുഞ്ഞാമു ഹാജി പറഞ്ഞു

Post a Comment

Previous Post Next Post