ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഡ്ലു രാജേഷ് നിലയത്തില്‍ കൃഷ്ണയുടെ മകള്‍ റീന (21)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് സഹോദരന് റിജേഷ് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു.
പെരിയ എസ് എം കോളജിലെ ഒന്നാം വര്‍ഷ ബി എ വിദ്യാര്‍ത്ഥിനിയാണ് റീന. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ റീന പിന്നീട് തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പോലീസിനെ സമീപിച്ചത്.
Post a Comment