കള്ളന്മാരുടെ കൈയില്‍ ബക്കറ്റ് കൊടുത്താല്‍ എണ്ണാറാകുമ്പോള്‍ ബാക്കി ഒന്നുമുണ്ടാവില്ലന്ന് മാണിയൂര്‍ ബാലകൃഷ്ണൻ;കൃപേഷ്, ശരത് ലാല്‍ കുടുംബ സഹായഫണ്ട് പിരിവില്‍ തമ്മില്‍തല്ല്; ബിന്ദു കൃഷ്ണ ഓടി രക്ഷപ്പെട്ടു

കാസര്‍ഗോഡ്:

(www.snewskasaragod.com)

 കൃപേഷ്, ശരത് ലാല്‍ കുടുംബ സഹായ ഫണ്ട് പിരിവ് അടിപിടിയില്‍ കലാശിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ കോടോം ബേളൂര്‍ പഞ്ചായത്തിലെ ഏഴാംമൈല്‍ ടൗണില്‍ സംഘടിപ്പിച്ച പിരിവിനിടെയാണ് അടിപിടിയുണ്ടായത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചായത്തിലെ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കിയ കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ശനിയാഴ്ച രാവിലെ മൂന്നാംമൈലില്‍നിന്നാണ് പിരിവ് തുടങ്ങിയത്. അമ്പലത്തറ, പാറപ്പള്ളി, ഇരിയ ടൗണുകള്‍ പിന്നിട്ട് ഏഴാം മൈലിലെത്തിയപ്പോള്‍ സംഘം ഇരുചേരികളായി തിരിഞ്ഞ് അടി തുടങ്ങുകയായിരുന്നു. കള്ളന്മാരുടെ കൈയില്‍ ബക്കറ്റ് കൊടുത്താല്‍ എണ്ണാറാകുമ്പോള്‍ ബാക്കി ഒന്നുമുണ്ടാവില്ലന്ന് ബളാല്‍ ബ്ലോക്ക് സെക്രട്ടറി മാണിയൂര്‍ ബാലകൃഷ്ണന്‍ പരസ്യമായി പറഞ്ഞു. ഇത് മറ്റംഗങ്ങളെ ചൊടിപ്പിച്ചു.

ഇതോടെ പിരിവുകാര്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടി. ഇതിനിടെ പിരിവിനെത്തിയ സ്ത്രീകളടക്കമുള്ളവര്‍ ചിതറിയോടി കിട്ടിയ വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post