ബേക്കലിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത

കാസരകോട്: 

അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കാണാനില്ല. ഇതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. യു പി സ്വദേശിയും പള്ളിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മനോജിനെ (36)യാണ് പള്ളിക്കര റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി മറ്റു രണ്ടു പേര്‍ക്കൊപ്പം മനോജ് നടന്നുപോകുന്നതായി കണ്ടവരുണ്ട്. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ മനോജിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ മരണത്തില്‍ സംശയപ്രകടപ്പിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.Post a Comment

Previous Post Next Post