കളനാട്:
എസ് എസ് എഫ് ഉദുമ ഡിവിഷന് ലോഗിന്‍ സമാപിച്ചു. കളനാട് കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടി എസ് എസ് എഫ് ഉദുമ ഡിവിഷന് പ്രസിഡണ്ട് ഫാറൂഖ് സഖാഫി എരോലിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കളനാട് ഉല്‍ഘാടനം ചെയ്തു. 'ഡിജിറ്റല്‍ നയം' സെഷനില്‍ ജില്ലാ കാംപസ് സെക്രട്ടറി നംഷാദ് ബേകൂര്‍ ക്ളാസ്സെടുത്തു. സെക്രട്ടറിമാരായ മുബശ്ശിര്‍ അഹ്മദ് ഫാളിലി, സഅദ് മേല്പറംബ്, ഫിറോസ് ഹിമമി ദേളി, അബ്ദുല്‍ ജബ്ബാര്‍ ബിലാല്‍, ശക്കീര്‍ മേല്പറംബ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കൈനോത്ത് സ്വാഗതവും ഐ ടി സെക്രട്ടറി ഉനൈസ് കളനാട് നന്ദിയും പറഞ്ഞു.
Post a Comment