മസ്തിഷ്‌ക ജ്വരം ബാധിച്ച് 108 കുട്ടികള്‍ മരണപ്പെട്ട ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ അസ്ഥിക്കൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി ; അന്വേഷണം തുടങ്ങി

പറ്റ്‌ന:

ബീഹാറിലെ മുസാഫര്‍പൂറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 108 കുട്ടികള്‍ മരണപ്പെട്ട സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ നിന്നും അസ്ഥിക്കൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയത് വിവാദമാകുന്നു.

ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തും മുസാഫിര്‍പൂരിലെ എസ്.കെ.എം സി.എച്ച് ആശുപത്രി പരിഹസരത്തുമാണ് എല്ലുകളും അസ്ഥികൂടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അസ്ഥികൂടങ്ങള്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റുകള്‍ കൃത്യമായി നീക്കം ചെയ്യേണ്ടായിരുന്നെന്നും അല്പം കൂടി മാനുഷികസമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടിയിരുന്നെന്നും എസ്.കെ.എം.സി.എച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എസ്.കെ ഷാഹി പറഞ്ഞു.

Post a Comment

Previous Post Next Post
close