പ്രണയാഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിവീഴ്ത്തി; 12 കുത്തുകളേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരം; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും ആശുപത്രിയില്‍



പ്രണയാഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിവീഴ്ത്തി. മംഗളുരുവില്‍ എംബിഎ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. സുഹൃത്തായ സുശാന്താണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.
12 കുത്തുകളേറ്റ പെണ്‍കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ കുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സുശാന്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം കോളേജില്‍ നിന്ന് മടങ്ങുന്നതിനിടെ ബാഗമ്പള്ളിയില്‍ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം.
നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപം സ്‌കൂട്ടറിലെത്തിയ സുശാന്ത് കത്തി കൊണ്ട് കുത്തുകയായിരുന്നു. സുശാന്തിന്റെ പ്രണയാഭ്യാര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്. ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post
close